Mohanlal, Pranav Mohanlal ഫെയ്സ്ബുക്ക്
Entertainment

'അച്ഛനും മോനും കൂടെ ഒരുമിച്ച് തിയറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ'; ഡീയസ് ഈറെയിൽ മോഹൻലാൽ ഉണ്ടോ? ചർച്ചയായി പ്രൊഫൈൽ പിക്

ഡീയസ് ഈറെ സിനിമയുടെ കളർ ടോണിലാണ് മോഹൻലാൽ തന്റെ പ്രൊഫൈൽ പിക് മാറ്റിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഡീയസ് ഈറെ. ഒക്ടോബർ 31 ന് ചിത്രം തിയറ്ററുകളിലെത്തും. ഡീയസ് ഈറെയുടെ ട്രെയ്‌ലറും അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. വൻ സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭ്രമയു​ഗത്തിന് ശേഷം സംവിധായകൻ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറെ.

ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ടോ എന്നാണ് സോഷ്യൽ മീ‍ഡിയയുടെ ചോദ്യം. ഇതിന് കാരണമായിരിക്കുന്നത് മോഹൻലാലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ഫോട്ടോയാണ്. ഡീയസ് ഈറെ സിനിമയുടെ കളർ ടോണിലാണ് മോഹൻലാൽ തന്റെ പ്രൊഫൈൽ പിക് മാറ്റിയിരിക്കുന്നത്.

കറുപ്പും ചുറുപ്പും നിറത്തിലാണ് സിനിമയുടെ ഇതുവരെയുള്ള പോസ്റ്ററുകൾ എല്ലാം അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് ആരാധകർ സിനിമയിൽ മോഹൻലാൽ ഉണ്ടോ എന്ന് സംശയിക്കുന്നത്. എന്തെങ്കിലും സർപ്രൈസ് ആരാധകർക്കായി രാഹുൽ സദാശിവൻ നൽകുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ കണക്കുക്കൂട്ടൽ.

'കണ്ടിട്ട് ലാലേട്ടൻ കാമിയോ റോളിൽ എത്തുമെന്നാണ് തോന്നുന്നത്', 'എന്തോ വലുത് വരാനുണ്ട്', 'അപ്പോ അച്ഛനും മോനും കൂടെ ഒരുമിച്ച് തിയറ്റർ കത്തിക്കാൻ തീരുമാനിച്ചല്ലേ', 'മലയാള സിനിമയുടെ കളർ മാറാൻ പോണ്... അതാണ്', 'എന്താണ് അച്ഛന്റെയും മോന്റെയും ഭാവി പരിപാടി' എന്നൊക്കെയാണ് മോഹൻലാലിന്റ പ്രൊഫൈൽ ഫോട്ടോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.

മാത്രമല്ല സിനിമയിലെ അണിയറപ്രവർത്തകർ എല്ലാം തന്നെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ റെഡ് ഫോട്ടോ ആണ് ഇട്ടിരിക്കുന്നത്. ഇതും സിനിമയിൽ മോഹൻലാൽ ഉണ്ടെന്ന് ഉറപ്പിക്കാനുള്ള കരണമാക്കുകയാണ് ആരാധകർ. ചിത്രത്തിൽ നായകനായും വില്ലനായും പ്രണവ് എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Cinema News: Actor Mohanlal in Dies Irae rumors spreading around social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT