മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് ഇന്ന് തിയറ്ററുകളിലേക്ക്. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തും. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ ബുക്കിങ് ദിവസങ്ങൾക്കു മുൻപ് ആരംഭിച്ചിരുന്നു. അപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലിന്റെ മാസ് ആക്ഷൻ എന്റർടെയ്ൻമെന്റ് ചിത്രം തിയറ്ററിൽ എത്തുന്നത്. അതിനാൽ റിലീസ് ആഘോഷമാക്കുകയാണ് താരത്തിന്റെ ആരാധകർ.
ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ അഭിനയിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates