മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ പോസ്റ്റര്‍ 
Entertainment

'നല്ല പെട ഐറ്റം'; മോഹന്‍ലാലിന്റെ 'ആറാട്ട്' പോസ്റ്റര്‍ എത്തി; ഏറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ  പോസ്റ്റര്‍ പുറത്തിറങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്


മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ  പോസ്റ്റര്‍ പുറത്തിറങ്ങി. പുറത്തിറക്കി മിനിറ്റുകള്‍ക്കുള്ളില്‍ പോസ്റ്റര്‍ വൈറലായി. ഇതിനകം ആയിരക്കണക്കിനാളുകള്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത് 

32 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. പാലക്കാട്ടും ഊട്ടിയിലുമടക്കം അറുപത്തിയെട്ട് ദിവസത്തെ ഷൂട്ടിങ്ങാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് 'ആറാട്ടി'ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ആക്ഷന്‍, കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദയകൃഷ്ണ ആണ് രചന. 

മുന്‍പ്, ചിത്രത്തിനു വേണ്ടി ചുവന്ന ഷര്‍ട്ടും മുണ്ടുമണിഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സിനിമയുടെ എഡിറ്ററായ ഷമീര്‍ മുഹമ്മദ് പങ്കുവെച്ചിരുന്നു.  മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. 'രാജാവിന്റെ മകനി'ലെ മാസ് ഡയലോഗ് ഓര്‍മിപ്പിക്കാനെന്ന വണ്ണം ഈ കാറിനും  കാറിനും 2255 എന്ന നമ്പറാണു നല്‍കിയിരിക്കുന്നത്.

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT