ചിത്രം: ഫേസ്ബുക്ക് 
Entertainment

ബറോസ് അപ്‌ഡേറ്റ് നാളെ, കാത്തിരിക്കൂ എന്ന് മോഹന്‍ലാല്‍

ബറോസ് സിനിമയുടെ അപ്‌ഡേഷന്‍ നാളെ വൈകിട്ട് 5 മണിക്ക് എത്തും എന്നാണ് താരം അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍താരം മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ചിത്രമാണ് ബറോസ്. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോള്‍ ആരാധകരെ ആകാംക്ഷയിലാക്കിക്കൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ബറോസ് സിനിമയുടെ അപ്‌ഡേഷന്‍ നാളെ വൈകിട്ട് 5 മണിക്ക് എത്തും എന്നാണ് താരം അറിയിച്ചത്. 

ത്രിഡിയില്‍ ഒരുക്കുന്ന ചിത്രം പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമായ ബറോസായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. 

ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം 170 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയക്കിയത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം. ത്രിഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്‌നോളജികള്‍ ഉപയോഗിച്ചാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്‌നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT