വൃഷഭ ഫസ്റ്റ് ലുക്ക് 
Entertainment

യുദ്ധഭൂമിയിൽ മോഹൻലാലിന്റെ പോരാട്ടം, വൃഷഭയിലെ ഫസ്റ്റ് ലുക്ക് പുറത്ത്: ആവേശത്തിൽ ആരാധകർ

യോദ്ധാവിനെപ്പോലെ വേഷം ധരിച്ച് കയ്യിൽ വാളേന്തി നിൽക്കുന്ന മോഹൻലാലാണ് ചിത്രത്തിൽ

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് വൃഷഭ. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തേക്കുറിച്ച് പ്രതീക്ഷകൾ ഏറെയാണ്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയിരിക്കുകയാണ്. യോദ്ധാവിന്റെ ലുക്കിലാണ് ചിത്രത്തിൽ മോഹൻലാലിനെ കാണുന്നത്.

മോഹൻലാൽ തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്. യുദ്ധഭൂമിയിൽ യോദ്ധാവിനെപ്പോലെ വേഷം ധരിച്ച് കയ്യിൽ വാളേന്തി നിൽക്കുന്ന മോഹൻലാലാണ് ചിത്രത്തിൽ. മുടി നീട്ടിയ ലുക്കിലാണ്. 

എന്തായാലും ആരാധകർക്ക് ആവേശമാവുകയാണ് ചിത്രം. ഒന്നും എവിടേയും അവസാനിച്ചിട്ടില്ല എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള രാജാവിന്റെ രാജകീയ തിരിച്ചു വരവിനായ് വൃഷഭ ഒരുങ്ങുന്നു.- എന്നായിരുന്നു ഒരാളുടെ കമന്റ്. 

നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി.  കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറാണ്. ചിത്രത്തിൽ മോഹൻലാലിന്റെ മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT