വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

അപ്പനും മകനുമായി മോഹൻലാലും പൃഥ്വിരാജും; ചിരി നിറച്ച് ബ്രോ ഡാഡി ടീസർ

നർമരം​ഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം ബ്രോ ഡാഡിയുടെ ടീസർ പുറത്ത്. അച്ഛനും മകനുമായാണ് ഇരുവരും ചിത്രത്തിൽ അഭിനയിക്കുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നർമരം​ഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീസറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 

ജോൺ കാറ്റാടിയും ഈശോയും

ജോൺ കാറ്റാടി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ മകൻ ഈശോ ജോൺ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. മീനയാണ് മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. ലാലു അലക്സും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ ആണ് നായികയാവുന്നത്. 

റിലീസ് ഹോട്ട് സ്റ്റാറിലൂടെ

ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി, ജഗദീഷ്, മീന, കല്യാണി പ്രിയദർശൻ, നിഖില വിമൽ, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശ്രീജിത്ത് എൻ, ബിബിൻ ജോർജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കാട്ടില്‍ ഒറ്റപ്പെട്ടു, ഹനുമാന്‍ ചാലിസ ചൊല്ലിയതും ഇരുട്ടില്‍ നിന്നുമത് പ്രത്യക്ഷപ്പെട്ടു, ഞങ്ങള്‍ക്ക് വഴികാട്ടിയായി: സായ് പല്ലവി

'ക്യാപ്റ്റൻ രോഹിത് ശർമ'!!! മുംബൈ ഇന്ത്യൻസിൽ വീണ്ടും 'ഹിറ്റ്മാൻ' കാലം!