വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'ശല്യം സഹിക്കാതെ അപ്പൻ മകനെ കുത്തിക്കൊന്നു!'; ബ്രോ ഡാഡി വിഡിയോ

നിങ്ങൾ കാത്തിരുന്ന അടിപൊളി അച്ഛൻ- മകൻ കോമ്പോ എന്ന കുറിപ്പിൽ ആമസോൺ പ്രൈം ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡി ബുധനാഴ്ച പ്രേക്ഷകരിലേക്ക് എത്തുകയാണ്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൽ അച്ഛനും മകനുമായാണ് മോഹൻലാലും പൃഥ്വിരാജും എത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ രസകരമായ രം​ഗവുമായി ഒരു വിഡിയോ പുറത്തുവന്നിരിക്കുകയാണ്. 

അടിപൊളി അച്ഛൻ- മകൻ കോമ്പോ

മോഹൻലാലും പൃഥ്വിരാജും ഒന്നിച്ചുള്ളതാണ് വിഡിയോ. നിങ്ങൾ കാത്തിരുന്ന അടിപൊളി അച്ഛൻ- മകൻ കോമ്പോ എന്ന കുറിപ്പിൽ ആമസോൺ പ്രൈം ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.  പത്രം വായിച്ചിരിക്കുന്ന മോഹൻലാലിന്റെ അടുത്തേക്ക് പരസ്യ ഐഡിയയുമായി എത്തുകയാണ് പൃഥ്വിരാജ്. മകന്റെ ഐഡിയ മുഴുവൻ കേട്ട് മോഹൻലാൽ നൽകുന്ന മറുപടിയാണ് രസകരം. 

ലൂസിഫറിന് ശേഷം ബ്രോ ഡാഡി

ലൂസിഫറിന്റെ വിജയത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, കനീഹ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജ​ഗദീഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21