മോഹൻലാൽ-രജനീകാന്ത്/ ചിത്രം ട്വിറ്റർ 
Entertainment

ഇവർ സുഹൃത്തുക്കളോ? ഒറ്റ ഫ്രെയിമിൽ രണ്ട് സൂപ്പർസ്റ്റാറുകൾ, വൈറലായി മോഹൻലാൽ-രജനീകാന്ത് ചിത്രം

ജയിലറിന്റെ ചിത്രീകരണത്തിനായി രജനീകാന്തും മലൈക്കോട്ടെ വാലിബന്റെ ചിത്രീകരണത്തിനായി മോഹൻലാലും രാജസ്ഥാനിലെത്തിയപ്പോൾ എടുത്ത ചിത്രമാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

നെൽസൺ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 'ജയിലർ' ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തിൽ നിന്നും മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് നിർമാതാക്കളായ സൺ പിക്‌ചേഴ്സ് നേരത്തെ പുറത്ത് വിട്ടിരുന്നു. 

ഇപ്പോൾ ഇരുവരും ഒന്നിച്ചു ഒരു ഫ്രെയിമിൽ നിൽക്കുന്ന ചിത്രം പുറത്തുവന്നിരിക്കുകയാണ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം വളരെ വേ​ഗമാണ് വൈറലായത്. ജയിലറിന്റെ ചിത്രീകരണത്തിനായി രജനീകാന്തും മലൈക്കോട്ടെ വാലിബന്റെ ചിത്രീകരണത്തിനായി മോഹൻലാലും രാജസ്ഥാനിലെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. മലൈക്കോട്ടെ വാലിബന്റെ നിർമാതാക്കളിലൊരാളായ സെഞ്ചറി കൊച്ചുമോനും ഫോട്ടോയിലുണ്ട്.

ആദ്യമായാണ് മോഹൻലാലും രജനീകാന്തും ഒന്നിച്ചു ഒരു സിനിമ ചെയ്യുന്നത്. നേരത്തെ രജനീകാന്ത് ചിത്രം ശിവാജിയിലേക്ക് മോഹൻലാലിനെ ക്ഷണിച്ചുവെങ്കിലും അത് നടന്നില്ല. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം ചെയ്യുന്നത്. 2023 ഏപ്രിൽ 14ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി