മോഹ​ൻ​ലാ​ൽ വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തി'; അവസാനമായി എംടിയ്ക്ക് അരികിലെത്തി മോഹൻലാൽ

എന്റെ നാടകങ്ങൾ കാണാൻ അദ്ദേഹം ബോംബയിൽ വന്നിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കോ​ഴി​ക്കോ​ട്: എംടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി അന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ച് നടൻ മോഹൻലാൽ. കോ​ഴി​ക്കോ​ട്ടെ എംടി​യു​ടെ സി​ത്താ​ര എന്ന വീ​ട്ടി​ൽ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് മോഹ​ൻ​ലാ​ൽ എ​ത്തി​യ​ത്. എം​ടി​യു​ടെ സ്നേ​ഹം വേ​ണ്ടു​വോ​ളം അ​നു​ഭ​വി​ക്കാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യെ​ന്ന് മോ​ഹ​ൻ​ലാ​ൽ മാധ്യമങ്ങളോട് പ്രതികരിച്ചു. "ഒരുപാട് വർഷത്തെ ബന്ധം, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്നിരിക്കുന്ന ആളുമാണ്.

ഒന്ന് രണ്ട് ദിവസം അദ്ദേഹത്തിന്റെ സംവിധാനത്തിൽ എനിക്ക് അഭിനയിക്കാനും കഴിഞ്ഞു. അമൃതം ​ഗമയ എന്ന ചിത്രത്തിൽ. വളരെയധികം സ്നേഹം അങ്ങോട്ടുമിങ്ങോട്ടും ഉള്ള ആളുകളായിരുന്നു. അവസാനമായി ഞാൻ ചെയ്തിരിക്കുന്നത് ഓളവും തീരവും എന്ന ചിത്രമാണ്. സെറ്റിൽ അദ്ദേഹത്തിനൊപ്പം ഒരുപാട് സംസാരിക്കുകയും ചെയ്തു.

എന്റെ നാടകങ്ങൾ കാണാൻ അദ്ദേഹം ബോംബയിൽ വന്നിട്ടുണ്ട്, സംസ്കൃത നാടകങ്ങൾ കാണാനായിട്ട്. കോഴിക്കോട് എത്തുമ്പോഴും കാണുമായിരുന്നു. അദ്ദേഹത്തിന്റെ തൂലികയിൽ സൃഷ്ടിച്ചെടുത്ത ഒരുപാട് കഥാപാത്രങ്ങൾ അഭിനയിക്കാൻ കഴി‍ഞ്ഞു. ഞാൻ ആശുപത്രിയിൽ വിളിച്ച് അന്വേഷിക്കുകയൊക്കെ ചെയ്തിരുന്നു". - മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

ശ്രീ ശങ്കറിന് വെള്ളി; അമിത് ഷായ്‌ക്കെതിരായ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി; കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

അശ്വന്ത് കോക്ക് അറസ്റ്റില്‍

26 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍; സ്പേസ്എക്സിന്റെ 'സ്റ്റാര്‍ഷിപ്പ്' റോക്കറ്റ് വിക്ഷേപണം വിജയം