Mohanlal on Mammootty comeback ഫെയ്സ്ബുക്ക്
Entertainment

'ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്‌നേഹമുത്തം'; വാക്കുകള്‍ക്കതീതം...; മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ മോഹന്‍ലാല്‍

സന്തോഷവും ആശ്വാസവും പങ്കിടുകയാണ് സിനിമാ ലോകം

സമകാലിക മലയാളം ഡെസ്ക്

ആരാധകരുടേയും സിനിമാ ലോകത്തിന്റേയും കാത്തിരിപ്പും പ്രാര്‍ത്ഥനകളും ഫലം കണ്ടു. പരിപൂര്‍ണ്ണ ആരോഗ്യവാനായി മമ്മൂട്ടി തിരികയെത്തുന്നു. മമ്മൂട്ടിയുടെ സന്തത സഹചാരികളായ ആന്റോ ജോസഫും ജോര്‍ജുമാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മമ്മൂട്ടി.

മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷവും ആശ്വാസവുമൊക്കെ പങ്കിടുകയാണ് സിനിമാ ലോകം. നിരവധി പേരാണ് ജോര്‍ജിന്റേയും ആന്റോയുടേയും പോസ്റ്റിന് താഴെ തങ്ങളുടെ സന്തോഷം അറിയിച്ചെത്തുന്നത്.

മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ മോഹന്‍ലാലും സന്തോഷം പങ്കിടുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചാണ് മോഹന്‍ലാലിന്റെ പ്രതികരണം. വാക്കുകളാല്‍ തന്റെ സന്തോഷത്തെ അറിയിക്കാതെ മമ്മൂട്ടിയ്ക്ക് ഉമ്മ നല്‍കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കിട്ടത്. ചിത്രത്തോടൊപ്പം ലവ് ഇമോജിയും മോഹന്‍ലാല്‍ പങ്കിട്ടിട്ടുണ്ട്.

നിരവധി താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കിടുന്നുണ്ട്. 'ഇതില്‍ കൂടുതല്‍ ഒരു നല്ല വര്‍ത്തമാനം ഇല്ല. മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും, ശ്രുശൂഷിച്ച എല്ലാവര്‍ക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം' എന്നാണ് നടി മാല പാര്‍വതി കുറിച്ചത്. 'കേള്‍ക്കാനായി കാതോര്‍ത്തു പ്രാര്‍ത്ഥനയോടെ കാത്തിരുന്ന സന്തോഷവാര്‍ത്ത എന്നാണ് സംവിധായകന്‍ സിബി മലയില്‍ പ്രതികരിച്ചത്.

'സിനിമ വിട്ട് താങ്കള്‍ എവിടെപ്പോകാന്‍ ? അത്രമേല്‍ താങ്കള്‍ സിനിമയെ സ്‌നേഹിക്കുന്നുവല്ലോ , അതിനേക്കാളുമപ്പുറം അങ്ങയെ ഞങ്ങളും സ്‌നേഹിക്കുന്നുണ്ടല്ലോ' എന്നായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്. പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തുന്ന മമ്മുക്കയ്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. സംവിധാന റത്തീന മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സെല്‍ഫി പങ്കിട്ടു കൊണ്ട് ഡബിള്‍ ഓക്കെ എന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

എല്ലാം ഓക്കെയാണ് എന്നാണ് രമേശ് പിഷാരടി പറയുന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയാണ് രമേശ് പിഷാരടി. നേരത്തെ, 'സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി' എന്നാണ് മമ്മൂട്ടിയുടെ സന്തതസഹചാരിയും നിര്‍മാതാവുമായ ജോര്‍ജ് കുറിച്ചത്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി എന്നായിരുന്നു നിര്‍മാതാവ് ആന്റോ ജോസഫ് കുറിച്ചത്.

Mohanlal shares a photo of kissing Mammootty. social media is thrilled to welcome back the megastar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT