ന്യൂഡൽഹി: മോഹൻലാലിനെ ‘റിയൽ ഒജി’ എന്നു വിശേഷിപ്പിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വനി വൈഷ്ണവ്. ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണ വേദിയിലാണ് മന്ത്രിയുടെ പരാമർശം. ആർപ്പുവിളികളോടെയാണ് മന്ത്രിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്. ‘താങ്കൾ ഒരു ഉഗ്രൻ ആക്ടർ ആണ്’ എന്ന് മലയാളത്തിൽ പറഞ്ഞായിരുന്നു മന്ത്രിയുടെ അഭിനന്ദനം. മന്ത്രിയുടെ മലയാളത്തിലുള്ള പരാമർശത്തെ നിറ പുഞ്ചിരിയോടെയാണ് മോഹൻലാൽ സ്വീകരിച്ചത്.
‘ഇത്രയും മികച്ച ചിന്തോദ്ദീപകമായ തിരഞ്ഞെടുപ്പിന് ജൂറിക്ക് നന്ദി. പുരസ്കാരം നേടിയ എല്ലാവരും വലിയ കയ്യടി അർഹിക്കുന്നവരാണ്. എല്ലാവർക്കും അഭിമനന്ദനങ്ങൾ. ഇന്ന് ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്കാണ്. താങ്കളൊരു ഉഗ്രൻ ആക്ടർ ആണ്.
യഥാർഥ ഇതിഹാസം! വലിയൊരു കയ്യടി അദ്ദേഹത്തിന് നൽകണം! ഈ ശബ്ദമൊന്നും പോരാ... വലിയ ആരവങ്ങളോടെ കയ്യടി നൽകണം. ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.’- മന്ത്രി പറഞ്ഞു. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം ഷാരുഖ് ഖാൻ ഏറ്റുവാങ്ങി. ജവാൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരുഖിനെ തേടി അവാർഡ് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates