മോഹൻലാൽ (Mohanlal) വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്താണ് മോനേ ഇതൊക്കെ!' തിരക്കിനിടെ മൈക്ക് കണ്ണിൽ കൊണ്ടു, സംയമനത്തോടെ മോഹൻലാൽ; കയ്യടിച്ച് ആരാധകർ- വിഡിയോ

കാറിലേക്കു കയറുന്നതിനിടെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

നടൻ മോഹൻലാലിന്റെ പൊതു ഇടങ്ങളിലെ പെരുമാറ്റം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മാധ്യമപ്രവർത്തകന്റെ മൈക്ക് കണ്ണിൽ തട്ടിയതും അതിന് മോഹൻലാൽ നൽകിയ മറുപടിയുമാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. ഇന്നലെ ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്.

ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ, "ഞാൻ ഇപ്പോഴാണ് അറിഞ്ഞത്. അറിഞ്ഞിട്ട് പറയാം"- എന്നാണ് മോഹൻലാൽ മറുപടി നൽകിയത്. കാറിലേക്കു കയറുന്നതിനിടെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടുകയായിരുന്നു.

പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൈക്ക് ഐഡി മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. "എന്താണ് മോനേ ഇതൊക്കെ, കണ്ണിലേക്കൊക്കെ... അയാളെ ഞാൻ നോക്കി വച്ചിട്ടുണ്ട്"- എന്ന് തമാശയോടെ പറഞ്ഞാണ് ലാലേട്ടൻ കാറിലേക്ക് കയറിയത്. കനത്ത പൊലീസ് കാവലിനിടെയായിരുന്നു സംഭവം.

വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം സ്വീകരിക്കാനാണ് മോഹൻലാൽ ചടങ്ങിനെത്തിയത്. അതേസമയം തുടക്കം ആണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രം. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ചൊവ്വാഴ്ച പുറത്തുവന്നിരുന്നു. അതേസമയം, കണ്ണപ്പയാണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മോഹന്‍ലാല്‍ കിരാത എന്ന അതിഥി കഥാപാത്രമായാണ് ചിത്രത്തിലെത്തിയത്.

Actor Mohanlal's response to accidental mic contact, video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT