മോഹൻലാൽ അമ്മയ്ക്കൊപ്പം 
Entertainment

അമ്മയ്ക്കൊപ്പം കുട്ടി ലാൽ, മാതൃദിനത്തിൽ പഴയ ചിത്രവുമായി മോഹൻലാൽ

ഹാപ്പി മതേഴ്സ് ഡേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മാതൃദിനത്തിൽ അമ്മയ്ക്ക് ആശംസകളുമായി നടൻ മോഹൻലാൽ. അമ്മയേക്കൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ കസേരയിൽ ഇരിക്കുന്ന അമ്മയ്ക്കരികിൽ കുട്ടി നിക്കറിട്ട് നിൽക്കുകയാണ് താരം. ഹാപ്പി മതേഴ്സ് ഡേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്. 

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മോഹൻലാലിന്റെ അമ്മയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അമ്മയെ സ്നേഹം അറിയിക്കണം എന്നാണ് മേജർ രവി കുറിച്ചത്. 

അമ്മയുമായുള്ള മോഹൻലാലിന്റെ ബന്ധം വാർത്തകളിൽ നിറയാറുണ്ട്. കുറച്ചു വർഷമായി തളർന്നു കിടക്കുകയാണ് അമ്മ. സിനിമ തിരക്കുകൾക്കിടയിലും അമ്മയുമായി സമയം പങ്കിടാൻ ശ്രമിക്കാറുണ്ട്.  കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് കുടുംബത്തിനൊപ്പം ചെന്നൈയിലായിരുന്നു താരം. ആ സമയത്ത് അമ്മയെ മാസങ്ങളോളം കാണാൻ സാധിക്കാത്തതായിരുന്നു താരത്തിന്റെ ദുഃഖം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT