Drishyam 3 ഫെയ്സ്ബുക്ക്
Entertainment

500 ലധികം എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകൾ, സ്വന്തം റെക്കോർഡ് തന്നെ വീണ്ടും തിരുത്തി മോഹൻലാൽ; 'ദൃശ്യം 3' ആദ്യ ​ദിനം എത്ര നേടി ?

30 കോടിക്കടുത്ത് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തന്റെ തന്നെ പേരിലുള്ള റെക്കോർഡുകൾ തിരുത്തി കുറിക്കുന്നത് മോഹൻലാലിനിപ്പോൾ ഒരു പതിവായി മാറിയിരിക്കുകയാണ്. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 3 യുടെ കാര്യത്തിലും അതിൽ മാറ്റമൊന്നും വന്നിട്ടില്ല. മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഇന്നലെയാണ് ലോകമെമ്പാടുമായി ദൃശ്യം 3 റിലീസിനെത്തിയത്.

ദൃശ്യം ഫ്രാഞ്ചൈസിയുടെ തന്നെ മൂന്നാം ഭാ​ഗമായതിനാൽ വലിയ പ്രീ റിലീസ് ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതും. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

പ്രമുഖ ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയിൽ നിന്ന് ആദ്യ ​ദിനം നേടിയ ​ഗ്രോസ് 18.37 കോടിയും നെറ്റ് കളക്ഷൻ 15.85 കോടിയുമാണ്. വിദേശമാർക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

30 കോടിക്കടുത്ത് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 48.37 കോടി നേടിയതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇത് ആദ്യ കണക്കുകളാണ്. സിനിമയ്ക്ക് 50 കോടി കളക്ഷൻ ലഭിക്കാനാണ് സാധ്യതയെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

പ്രമുഖ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ആദ്യ ദിനം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ മലയാള ചിത്രം എന്ന റെക്കോര്‍ഡും ദൃശ്യം 3 സ്വന്തമാക്കി. മോഹന്‍ലാലിന്‍റെ തന്നെ തുടരും എന്ന ചിത്രത്തിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ആണ് ഇത്.

തുടരും റിലീസ് ദിനത്തില്‍ 4.19 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരുന്നതെങ്കില്‍ ദൃശ്യം 3 അതിനെ മറികടന്ന് ബുക്ക് മൈ ഷോയിലൂടെ ഇന്നലെ വിറ്റത് 5.87 ലക്ഷം ടിക്കറ്റുകളാണ്. മൂന്നാം സ്ഥാനത്തും മറ്റൊരു മോഹന്‍ലാല്‍ ചിത്രം തന്നെ. എമ്പുരാന്‍ ആണ് അത്. 3.81 ലക്ഷം ടിക്കറ്റുകളാണ് എമ്പുരാന്‍ ആദ്യ ദിനം വിറ്റിരുന്നത്.

കേരളത്തില്‍ അഞ്ഞൂറില്‍ അധികം ലേറ്റ് നൈറ്റ് ഷോകള്‍ ദൃശ്യം 3യ്ക്ക് ഇന്നലെ നടന്നു എന്ന് ആശിർവാദ് സിനിമാസ് പുറത്തുവിട്ടിരുന്നു. വാരാന്ത്യം കൂടി ആയതിനാൽ മികച്ചൊരു സംഖ്യയിലേക്ക് തന്നെ വരും ദിവസങ്ങളിൽ ദൃ‍ശ്യം 3 എത്തുമെന്നാണ് വിവരം. 2013 ൽ പുറത്തുവന്ന ദൃശ്യം മലയാള സിനിമയുടെ മുഴുവൻ ബോക്സ് ഓഫീസ് റെക്കോർഡുകളെ ആണ് തകർത്തെറിഞ്ഞത്.

Cinema News: Mohanlal starrer Drishyam 3 box office collection day 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരള ഗ്രാമത്തിന് ആത്മീയ കാവലായി ബലൂചിസ്‌താൻ ദമ്പതികൾ; വയനാടൻ മണ്ണിൽ അലിഞ്ഞുചേർന്ന ഒരു പുണ്യചരിത്രം

രാവിലെ വെറും വയറ്റിൽ കഴിക്കേണ്ട ഏറ്റവും നല്ല ആരോഗ്യകരമായ ഭക്ഷണങ്ങൾ

'ഉറുമ്പിന് തീ വില!': 65 രൂപയ്ക്ക് വാങ്ങി 25,000 ന് വില്‍ക്കപ്പെടുന്ന റാണികള്‍; കള്ളക്കടത്തില്‍ ട്രെന്റായി ഉറുമ്പുകള്‍

ഉമര്‍ ഖാലിദിന് അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാം; മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം; കര്‍ശന ഉപാധികള്‍

'ലൂസിഫർ പോലെ നേരത്തെ പ്ലാൻ ചെയ്ത് വച്ചിരിക്കുന്ന ഒന്നല്ല ദൃശ്യം; അത് ഓർ​ഗാനിക് ആയി സംഭവിക്കുന്ന ഫ്രാഞ്ചൈസിയാണ്'

SCROLL FOR NEXT