സ്വാമി അവധൂത നാദാനന്ദയ്ക്കൊപ്പം മോഹൻലാൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

നിലത്തിരുന്നു ഭക്ഷണം കഴിച്ച് മോഹൻലാൽ: സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമം സന്ദർശിച്ച് താരം, ചിത്രങ്ങൾ

എഴുത്തുകാരന്‍ ആര്‍. രമാനന്ദാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്ധ്രപ്രദേശിലെ കര്‍ണൂലില്‍ സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമം സന്ദർശിച്ച് മോഹൻലാൽ. എഴുത്തുകാരന്‍ ആര്‍. രമാനന്ദാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്. ആശ്രമത്തിലെത്തിയ താരം സ്വാമിക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും അനു​ഗ്രഹം തേടുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്. 

പ്രദീപ് നമ്പ്യാർ, സജീവ് സോമൻ എന്നിവരും താരത്തിനൊപ്പമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. ആദ്യമായിട്ടല്ല രാമാനന്ദയ്ക്കൊപ്പം മോഹൻലാൽ ആത്മീയ യാത്ര നടത്തുന്നത്. കഴിഞ്ഞ വർഷം അസാമിലേക്ക് യാത്ര നടത്തിയിരുന്നു. എമ്പുരാൻ സിനിമയുടെ ഷൂട്ടിങ് ഇടവേളയിലാണ് താരം ആശ്രമം സന്ദർശിക്കാൻ എത്തിയത്. 

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാൻ. ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. സൂപ്പർഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗമാണ് ചിത്രം. വമ്പന്‍ ബജറ്റിൽ ഒരുങ്ങുന്ന എമ്പുരാനിൽ ആശീർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്‌ഷൻസും കൈകോർക്കുന്നു. ടൊവിനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം ശക്തമായ താരനിര ചിത്രത്തിലുണ്ടാകും എന്നാണ്പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT