മോഹന്‍ലാല്‍  ഫെയ്സ്ബുക്ക്
Entertainment

എട്ടുവര്‍ഷത്തെ ഇടവേള, ശ്രോതാക്കള്‍ക്ക് ഹരം പകരാന്‍ വിണ്ടും റേഡിയോ നാടകോത്സവം; രണ്ട് നാടകങ്ങളില്‍ മോഹന്‍ലാല്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആകാശവാണി ശ്രോതാക്കള്‍ക്കള്‍ക്ക് ഗൃഹാതുരമായ അഖില കേരള റേഡിയോ നാടകോത്സാവത്തിനു തുടക്കമായി. എട്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് റേഡിയോ നാടകോത്സവം പുനരാരംഭിച്ചത്. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന നാടകോത്സവം ആകാശവാണിയുടെ കേരള നിലയങ്ങള്‍ മെയ് 18 വരെ രാത്രി 9.30 നാണ് പ്രക്ഷേപണം ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് പുനപ്രക്ഷേപണവും ഉണ്ട്.

ആദ്യ ദിവസമായ തിങ്കളാഴ്ച മോഹന്‍ലാല്‍ മുഖ്യ കഥാപാത്രമായെത്തിയ ജയരാജ് മിത്രയുടെ ദൈവത്തിന്റെ മനം ആരു കണ്ടു എന്ന നാടകം അവതരിപ്പിച്ചു. എം ആര്‍ ഗോപകുമാര്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവരും ശബ്ദം നല്‍കി.

ചൊവ്വാഴ്ച കോഴിക്കോട് നിലയത്തിന്റെ മടക്കം എന്ന നാടകം പ്രക്ഷേപണം ചെയ്യും. 13ന് തിരുവനന്തപുരം നിലയത്തിന്റെ ജീവിതോത്സവം 14ന് തൃശ്ശൂര്‍ നിലയത്തിന്റെ സേതുലക്ഷ്മി കാത്തിരുന്ന രഥോത്സവവും പ്രക്ഷേപണം ചെയ്യും. 15ന് എച്ച് . വിനോദ് ബാബു രചനയും സംവിധാനവും നിര്‍വഹിച്ച കണ്ണൂര്‍ നിലയത്തിന്റെ മൗന സാക്ഷി അവതരിപ്പിക്കും.

16ന് കോഴിക്കോട് നിലയം അവതരിപ്പിക്കുന്ന കെ. വി. ശരത് ചന്ദ്രന്റെ കാണ്‍ക കടലിനെ കണ്‍തുറക്കാതെ എന്ന നാടകം. 17ന് മോഹന്‍ലാല്‍ അഭിനയിക്കുന്ന കൊച്ചി നിലയത്തിന്റെ കടങ്കഥയിലെ വിരുന്നുകാരനും 18ന് രാത്രി 9 30ന് നാടകോത്സവത്തിന്റെ അവലോകനവും ഉണ്ടാകും.

Mohanlal will star in two radio plays

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി കെ സി വേണുഗോപാല്‍ തന്നെ?; ഇരിക്കൂറില്‍ മത്സരിച്ചേക്കും

Kerala CM Selection Live: മുഖ്യമന്ത്രി കെ സി വേണുഗോപാല്‍ തന്നെ?; ഇരിക്കൂറില്‍ മത്സരിച്ചേക്കും

'മന്ത്രി സ്ഥാനം ഒഴിഞ്ഞ് നേരെ ഞാന്‍ വാടക വീട്ടിലേക്ക് മാറി'; പിണറായി വിജയന്റെ അഭിമുഖം വീണ്ടും ഏറ്റെടുത്ത് സോഷ്യല്‍മീഡിയ- വിഡിയോ

അയ്യര്‍ തിളങ്ങി; പഞ്ചാബ് കിങ്‌സിന് കൂറ്റന്‍ വിജയലക്ഷ്യം

'കെ സിയെ മുഖ്യമന്ത്രിയാക്കണം', കര്‍ണാടക വഴി ലീഗിന് മേൽ സമ്മര്‍ദ്ദം; പാണക്കാട്ടെത്തി ന്യൂനപക്ഷ ക്ഷേമ മന്ത്രി

SCROLL FOR NEXT