മമ്മൂക്കയും ലാലേട്ടനും ഫെയ്സ്ബുക്ക്
Entertainment

ഇച്ചാക്കയ്ക്ക് പിറന്നാൾ ഉമ്മകളുമായി മോഹൻലാൽ

മമ്മൂട്ടിയ്ക്ക് ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവച്ചാണ് മോഹൻലാൽ ആശംസ അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്കയും ലാലേട്ടനും. ഒരേ മേഖലയിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഇരുവരും തമ്മിലുള്ള സ്‌നേഹവും സൗഹൃദവും സമാനതകൾ ഇല്ലാത്തതാണ്. പൊതുവേദികളിലും സ്വകാര്യ ചടങ്ങുകളിലുമൊക്കെ മലയാളികൾ അത് കണ്ടിട്ടുള്ളതുമാണ്. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്ന പോലെ തന്നെ ഇച്ചാക്കയെന്നാണ് മോഹൻലാലും വിളിക്കാറുള്ളത്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ 73-ാം പിറന്നാളിന് ആശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ. മമ്മൂട്ടിയ്ക്ക് ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവച്ചാണ് മോഹൻലാൽ ആശംസ അറിയിച്ചിരിക്കുന്നത്. പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് മോഹൻലാലിന്റെ ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പേരുടെയും കമന്റ്. അതേസമയം മോഹൻലാലും മമ്മൂട്ടിയും വീണ്ടുമൊരു സിനിമക്കായി ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരുവർക്കുമൊപ്പമുള്ള ഒരു ഫോട്ടോ നിർമാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ചതോടെയാണ് ചർച്ചകൾ സജീവമായത്. അമ്പതിലധികം സിനിമകളിൽ ഇതിനോടകം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT