ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

പ്രണവിനൊപ്പം മായയുടെ യാത്ര, ട്രക്കിങ് ചിത്രങ്ങൾ പങ്കുവെച്ച് താരപുത്രി

മലയിലൂടേയും താഴ്വരയിലൂടെയുള്ള വിസ്മമയയുടെ യാത്രയാണ് ചിത്രങ്ങളിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

ഹോദരനൊപ്പമുള്ള യാത്രാ ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാലിന്റെ മകൾ വിസ്മയ. പ്രണവിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ട്രക്കിങ്ങിന്റെ മനോ​ഹര ചിത്രങ്ങളാണ് താരപുത്രി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 

പ്രണവിന് മലകളോടുള്ള പ്രിയം മുൻപേ ആരാധകർ അറിഞ്ഞിട്ടുണ്ട്. മലയിലൂടേയും താഴ്വരയിലൂടെയുള്ള വിസ്മമയയുടെ യാത്രയാണ് ചിത്രങ്ങളിലുള്ളത്. നിരവധി ചിത്രങ്ങൾ മായ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ഇഷ്ടങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

എഴുത്തും വരയുമാണ് വിസ്മയയുടെ പ്രധാന ഇഷ്ടങ്ങൾ. കൂടാതെ ആയോധന കലയിലും താരപുത്രി പ്രാവീണ്യയാണ്. തന്റെ കവിതകളും വരകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിസ്മയയുടെ പുസ്തകം മാസങ്ങൾക്ക് മുൻപാണ് പുറത്തുവ‌ന്നത്. ജാപ്പനീസ് ഹൈക്കു കവിതകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളുമാണ് ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകത്തിലുള്ള. മികച്ച അഭിപ്രായമാണ് പുസ്തകത്തിന് ലഭിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT