ജയിലറിലെ മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 
Entertainment

രജനീകാന്തിന്റെ ജയിലറിൽ മോഹൻലാലും; ഫസ്റ്റ് ലുക്ക് പുറത്ത്; വൈറൽ

സ്റ്റൈലിഷായാണ് പോസ്റ്ററിൽ മോഹൻലാലിനെ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

തെന്നന്ത്യൻ സിനിമാപ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് ജയിലറിൽ. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും ഉണ്ടാകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ഈ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് ജയിലറിലെ മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് പോസ്റ്റർ പുറത്തുവിട്ടത്. 

സ്റ്റൈലിഷായാണ് പോസ്റ്ററിൽ മോഹൻലാലിനെ കാണുന്നത്. എന്തായാലും ആരാധകർക്കിടയിൽ വൈറലാവുകയാണ് പോസ്റ്റർ. കാമിയോ വേഷമായിരിക്കും മോഹൻലാലിന്റേത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. മോഹൻലാലും രജിനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ഇത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. 

നെൽസൺ ദിലീപ് കുമാർ  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ നെൽസന്റേത് തന്നെയാണ്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സം​ഗീത സംവിധാനം. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ഈ വർഷം ഏപ്രിൽ 14-ന് തിയേറ്ററുകളിലെത്തും. കന്നഡയിലെ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ ചിത്രത്തിൽ നിർണായകവേഷത്തിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT