വീഡിയോ ദൃശ്യം 
Entertainment

'രാജാവിന്റെ രഥം'; മോഹൻലാലിന്റെ അത്യാഡംബര കാരവാൻ കാണാം; വിഡിയോ‌

ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നു വരുന്ന തരത്തിലുള്ള വലിയ ടിവിയാണ് കാരവാനിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിന്റെ പുതുപുത്തൻ കാരവാന്റെ വിഡിയോ പുറത്ത്. ആത്യാഡംബരങ്ങളോടെ ഒരുക്കിയിരിക്കുന്ന കാരകവാന്റെ ഇന്റീരിയർ ഡിസൈനും എക്സ്റ്റീരിയറും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് കാരവാൻ ഒരുക്കിയിരിക്കുന്നത്. ആരാധകർക്കിടയിൽ ശ്രദ്ധനേടുകയാണ് വിഡിയോ. രാജാവിന്റെ രഥം എന്നാണ് ആരാഥകരുടെ കമന്റ്.

ആഡംബരം നിറഞ്ഞ ലിവിങ് റൂമിന്റെയും മേക്കപ്പ് റൂമിന്റെയും ദൃശ്യങ്ങൾ വിഡിയോയിലുണ്ട്. ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നു വരുന്ന തരത്തിലുള്ള വലിയ ടിവിയാണ് കാരവാനിലുള്ളത്. സോഫ, ഡൈനിക് ടേബിൾ ഉൾപ്പെടയുള്ള ഫർണിച്ചറുകളും ഒരുക്കിയിട്ടുണ്ട്. അതിമനോ​ഹരമായിട്ടാണ് റൂഫും ഡിസൈൻ ചെയ്തിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. 

നേരത്തെ കാരവാനിന്റെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അമ്പലത്തിൽ എത്തിച്ച് വാഹനം പൂജിക്കുന്നതും വിഡിയോയിലുണ്ട്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസാണ് മോഹൻലാലിന്റെയും കാരവാൻ നിർമിച്ചിരിക്കുന്നത്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT