ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഇന്ദ്രജിത്തിന്റെ ക്ലിക്ക്; മാസ്സായി മോഹൻലാൽ, ചിത്രം വൈറൽ

തൊപ്പിവച്ച് കട്ടത്താടിയുമായി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ടതാരമാണ് മോഹൻലാൽ. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. ഇപ്പോൾ ഒരു സ്പെഷ്യൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.  ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രം പകർത്തിയത് നടൻ ഇന്ദ്രജിത്താണ്. തൊപ്പിവച്ച് കട്ടത്താടിയുമായി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്. 

ഇന്ദ്രജിത്ത് സുകുമാരന്റെ ക്ലിക്ക് എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന റാം സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. ഇന്ദ്രജിത്ത് സിനിമയിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇരുവരും. എന്തായാലും മോഹൻലാലിന്റെ ഫോട്ടോ ആരാധകരുടെ ഹൃദയം കവരുകയാണ്. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

കഴിഞ്ഞ ദിവസം മോഹൻലാലിന്റെ മോഹൻലാലിനൊപ്പം അടുക്കളയിൽ നിൽക്കുന്ന ചിത്രങ്ങൾ ഇന്ദ്രജിത്ത് പങ്കുവച്ചിരുന്നു. പാചകം ചെയ്യുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കണ്ടത്. സ്റ്റാർ ഷെഫ് ഇൻ ആക്ഷൻ എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രം വൻ വൈറലായിരുന്നു. കഴിഞ്ഞ മാസമാണ് റാമിന്റെ ഷൂട്ടിങ് വീണ്ടും ആരംഭിച്ചത്. വിദേശ രാജ്യങ്ങളിലായാണ് ഷൂട്ടിങ് പുരോ​ഗമിക്കുന്നത്. രണ്ടു വർഷം മുൻപ് പ്രഖ്യാപിച്ചിരുന്നതാണെങ്കിലും കോവിഡിനെ തുടർന്ന് ഷൂട്ടിങ് നീണ്ടുപോവുകയായിരുന്നു. മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT