മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ഹെലികോപ്റ്ററിൽ നിന്ന് മോഹൻലാലിന്റെ സെൽഫി വിഡിയോ; 'എമ്പുരാൻ' ലൊക്കേഷനിലേക്കാണോ എന്ന് ആരാധകർ

ആന്റണി പെരുമ്പാവൂരാണ് വിഡിയോ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വിഡിയോ പങ്കുവച്ച് സൂപ്പർതാരം മോഹൻലാൽ. ആന്റണി പെരുമ്പാവൂരിനൊപ്പമുള്ളതാണ് വിഡിയോ. താരം തന്നെയാണ് വിഡിയോ പകർത്തിയിരിക്കുന്നത്. ഹെലികോപ്റ്ററിന്റെ ഉൾഭാ​ഗവും മനോഹരമായ ആകാശക്കാഴ്ചയുമെല്ലാം വിഡിയോയിലുണ്ട്. ആന്റണി പെരുമ്പാവൂരാണ് വിഡിയോ പങ്കുവച്ചത്.

മോഹൻലാൽ സാറിനൊപ്പം എന്ന അടിക്കുറിപ്പിലായിരുന്നു പോസ്റ്റ്. ആരാധകരെ ആവേശത്തിലാക്കുകയാണ് വിഡിയോ. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. എങ്ങോട്ടേക്കാണ് യാത്ര എന്നാണ് ആരാധകരുടെ ചോദ്യം. എമ്പുരാൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോവുകയാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം. ആലപ്പുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നേരത്തെ ഷെഫ് പിള്ളയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരത്തിന്റെ വിഡിയോ വൈറലായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT