വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മലപ്പുറത്തിന്റെ ഫുട്ബോൾ സ്നേഹം പറഞ്ഞ് മോഹൻലാൽ; ലോകകപ്പ് ഫുട്ബോൾ ​ഗാനം പുറത്ത്

മലപ്പുറത്തിന്റെ ഫുട്ബോൾ പെരുമയേയും സെവൻസിനേയും പരിചയപ്പെടുത്തിക്കൊണ്ടാണ് ​ഗാനം തുടങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകം ഫുട്ബോൾ ആവേശത്തിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോൾ മലയാളികളിൽ ആവേശം നിറയ്ക്കാൻ ലോകകപ്പ് ഫുട്ബോൾ ​ഗാനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. വേള്‍ഡ് കപ്പിന്‍റെ വേദിയായ ഖത്തറില്‍ വച്ചാണ് ​ഗാനം പുറത്തിറക്കിയത്. മലപ്പുറത്തിന്റെ ഫുട്ബോൾ സ്നേഹത്തെക്കുറിച്ചുള്ളതാണ് ​ഗാനം. 

ഒരു വികാരം, ഒരു ചിന്ത, ഒരു മതം അതാണ് ഫുട്ബോൾ- എന്ന അടിക്കുറിപ്പിലാണ് മോഹൻലാൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മലപ്പുറത്തിന്റെ ഫുട്ബോൾ പെരുമയേയും സെവൻസിനേയും പരിചയപ്പെടുത്തിക്കൊണ്ടാണ് ​ഗാനം തുടങ്ങുന്നത്. മലപ്പുറത്തെ പിള്ളേർക്കൊപ്പം ​ഗ്രൗണ്ടിൽ പന്തുതട്ടുന്ന മോഹൻലാലിനേയും വിഡിയോയിൽ കാണാം. ​ഗാനം ആലപിച്ചിരിക്കുന്നതും മോഹൻലാൽ തന്നെയാണ്. മോഹൻലാലിനൊപ്പം വമ്പൻ ടീമാണ് ആൽബത്തിനായി ഒന്നിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിക്കുന്നത്. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന വീഡിയോ ഗാനം സംവിധാനം ചെയ്‍തിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്. കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സൌണ്ട് ഡിസൈനര്‍ പി സി വിഷ്ണു, നൃത്തസംവിധാനം ബൃന്ദ, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ അജയ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT