സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് കളിക്കുന്ന ലിസ ഹൈഡൻ/ ഇൻസ്റ്റ​ഗ്രാം 
Entertainment

നിറവയറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവെച്ച് ലിസ ഹൈഡന്‍, ഗര്‍ഭകാലം ആഘോഷമാക്കി താരം; വിഡിയോ

നിറവയറില്‍ ഡാന്‍സ് കളിക്കുന്ന താരത്തിന്റെ വിഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്

സമകാലിക മലയാളം ഡെസ്ക്

മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് നടി ലിസ ഹൈഡന്‍. അടുത്തിടെയാണ് താന്‍ വീണ്ടും ഗര്‍ഭിണിയായ വിവരം താരം പങ്കുവെച്ചത്. നിറവയറില്‍ നില്‍ക്കുന്ന ബീച്ച് ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ നിറവയറില്‍ ഡാന്‍സ് കളിക്കുന്ന താരത്തിന്റെ വിഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ സുഹൃത്തിന്റെ ബേബി ഷവറിലായിരുന്നു ആഘോഷം. 

ലിസയുടെ സുഹൃത്ത് ഇസബെല്ല ഡസയുടെ ബേബി ഷവറാണ് അമ്മമാരാകാന്‍ പോകുന്ന ഒരു കൂട്ടം പേര്‍ ചേര്‍ന്ന് ആഘോഷമാക്കിയത്. വ്യത്യസ്തമായിട്ടായിരുന്നു ബേബി ഷവര്‍. കപ്പ് കേക്കുകള്‍ നല്‍കി വയറു നിറക്കുന്നതിന് പകരമായി ഡാന്‍സും ഫിറ്റ്‌നസ് ആക്റ്റിവിറ്റികളുമൊക്കെയായി ആഘോഷിച്ചത്. ഗര്‍ഭിണികളായ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലിസ ചുവടുവെച്ചത്. വിഡിയോ ചിലപ്പോ പിന്നീട് നീക്കം ചെയ്യും എന്ന കുറിപ്പിലാണ് എത്തിയിരിക്കുന്നത്. 

ബിസിനസ്മാനായ ഡിനൊ ലാല്‍വനിയാണ് ലിസയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. മൂന്ന് വയസുകാരന്‍ സാക്കും ഒരു വയസുള്ള ലിയോയും. കഴിഞ്ഞ ദിവസമാണ് താന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് താരം വിഡിയോ പങ്കുവെച്ചത്. മൂന്നാമത്തെയാള്‍ ജൂണില്‍ എത്തും എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബില്ലുകളിന്മേൽ 18 മണിക്കൂർ ചർച്ച; വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്; ചരിത്ര നിമിഷമെന്ന് കേന്ദ്രമന്ത്രി

മുട്ടയിലെ വ്യാജനെ തിരിച്ചറിയാം

ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപക അംഗത്തിന് വെടിയേറ്റു, ഗുരുതരാവസ്ഥയില്‍; ആരാണ് ആമിര്‍ ഹംസ?

മൊഞ്ച് കൂട്ടാൻ മാത്രമല്ല, കരൾ രോ​ഗങ്ങൾ ചികിത്സിക്കാനും ഇനി മൈലാഞ്ചി സഹായിക്കും

കൈ കൊണ്ട് ഭക്ഷണം കഴിക്കൂ? ഗുണങ്ങള്‍ പലതാണ്

SCROLL FOR NEXT