Monalisa വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സെറ്റിൽ വച്ച് പലതവണ ശരീരത്തിൽ കയറി പിടിച്ചു'; സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ആരോപണവുമായി മൊണാലിസ

പൊട്ടിക്കരഞ്ഞുകൊണ്ടാണ് മൊണാലിസ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുംഭമേള വൈറല്‍ താരം മൊണാലിസ. സിനിമാ സെറ്റിൽ വച്ച് സംവിധായകൻ മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും മൊണാലിസ ആരോപിച്ചു.

കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മൊണാലിസ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ വാർത്താ സമ്മേളനത്തിന് എത്തിയത്. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വീട്ടുകാരോടു താൻ പറഞ്ഞിരുന്നെന്ന് മൊണാലിസ പറഞ്ഞു.

എന്നാൽ ആദ്യത്തെ സിനിമയാണല്ലോ എന്ന് പറഞ്ഞ് വീട്ടുകാർ ഇതിനെ കാര്യമായെടുത്തില്ല. അതുകൊണ്ട് ഇക്കാര്യം അന്ന് ആരോടും പറയാൻ സാധിച്ചില്ലെന്നും മൊണാലിസ വ്യക്തമാക്കി. തനിക്ക് 18 വയസാകുന്നതിനു മുൻപാണ് സനോജ് മിശ്രയിൽ നിന്ന് ദുരനുഭവം ഉണ്ടായത്. സംവിധായകനെതിരെ പരാതി കൊടുക്കാൻ ആലോചിക്കുകയാണ്.

നാട്ടിലേക്ക് തിരികെ പോകുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചുവരികയാണെന്നും മൊണാലിസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടുത്തിടെയാണ് മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം കേരളത്തിൽവെച്ച് നടന്നത്.

തുടർന്ന് ഇരുവരും കേരളത്തിൽത്തന്നെ താമസിച്ചുവരികയായിരുന്നു. തിരികെ നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ നാട്ടിലേക്ക് പോകുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് മൊണാലിസ പറഞ്ഞു.

Cinema News: Monalisa Bhosle sexual harassment allegation against Director sanoj mishra.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി വേദന ഇല്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യ ദയാവധം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

ഫ്ലാറ്റുകൾ കളർഫുൾ ആക്കാം, ബാൽക്കണിയിൽ ശംഖുപുഷ്പം വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബിയർ കുടിച്ച് വയറു ചാടുന്നതിന് പിന്നിൽ..!

പള്ളികള്‍ ഏറ്റെടുക്കരുത്; സഭാ തര്‍ക്കത്തില്‍ ഹൈക്കോടതി ഉത്തരവ്

'പിഷാരടി പെടും, ഇനി പണം വാങ്ങി ഉദ്ഘാടനത്തിന് പോകാന്‍ പറ്റില്ലല്ലോ'; അവന്‍ ജയിച്ചാല്‍ എന്റെ ഭാഗ്യം: ടിനി ടോം

SCROLL FOR NEXT