'പിഷാരടി പെടും, ഇനി പണം വാങ്ങി ഉദ്ഘാടനത്തിന് പോകാന്‍ പറ്റില്ലല്ലോ'; അവന്‍ ജയിച്ചാല്‍ എന്റെ ഭാഗ്യം: ടിനി ടോം

അവന്‍ നല്ല മനസിന് ഉടമാണ്. അങ്ങേയറ്റത്തെ ക്ഷമയാണ്
Ramesh Pisharody, Tini Tom
Ramesh Pisharody, Tini Tom
Updated on
1 min read

ഇത്തവണത്തെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയാണ് രമേശ് പിഷാരടി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലക്കാടാണ് രമേശ് പിഷാരടി മത്സരിക്കുന്നത്. പിഷാരടി മത്സരിക്കുന്നതിനെക്കുറിച്ച് നടനും സുഹൃത്തുമായ ടിനി ടോമിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്.

Ramesh Pisharody, Tini Tom
വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മോഹന്‍ലാല്‍

മാതൃഭൂമി ന്യൂസിന്റെ ഇലക്ഷന്‍ ബസില്‍ അതിഥിയായി എത്തിയപ്പോഴാണ് ടിനി ടോം തമാശരൂപേണ പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് സംസാരിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഓഫര്‍ ലഭിച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും ടിനി മറുപടി നല്‍കുന്നുണ്ട്.

Ramesh Pisharody, Tini Tom
'ദൃശ്യം 3 ക്ലൈമാക്‌സ് പറഞ്ഞാല്‍ വോട്ട് ചെയ്യാം'; വോട്ടര്‍ക്ക് മുന്നില്‍ പെട്ട് അഞ്ജലി നായര്‍; ബഹുമാനം പോരെന്ന് വിമര്‍ശനം!

''ഓഫര്‍ വന്നാല്‍ എടുക്കില്ല. കാരണം പഞ്ചായത്ത് മെമ്പറുടെ ബുദ്ധിമുട്ട് എന്താണെന്ന് എനിക്കറിയാം. കാലത്ത് വീടിന്റെ മുന്നില്‍ വന്നു നിന്ന് കക്കൂസ് ഇല്ലെന്ന് പറഞ്ഞാല്‍ അതിന് ഇറങ്ങിത്തിരിക്കണം'' എന്നാണ് ടിനി ടോം പറയുന്നത്.

അതൊക്കെ പിഷാരടിക്ക് പറ്റുമോ എന്ന് ചോദിക്കുമ്പോള്‍ നോക്കാമെന്നാണ് ടിനി പറയുന്നത്. പിഷാരടി ഉദ്ഘാടനത്തിന് നല്ല കാശ് വാങ്ങിയിരുന്നതാണ്. ഇനിയിപ്പോള്‍ ഉദ്ഘാടനത്തിന് പോകുമ്പോള്‍ കാശ് വാങ്ങാന്‍ പറ്റില്ലല്ലോ എന്നാണ് തമാശയായി ടിനി പറയുന്നത്.

''ഇന്നസെന്റ് ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. പണ്ട് അമ്പതിനായിരവും ഒരു ലക്ഷവുമൊക്കെ കിട്ടിയിരുന്നതാടാ, ഇപ്പോള്‍ കാലത്ത് വന്ന് ഇലക്ട്രിക് ശ്മശാനമൊക്കെയാണ് ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുക. അവിടെ പോയിട്ട് എന്താ പറയുക, ഒരുപാട് പേര്‍ മരിക്കട്ടെ എന്നോ? പത്ത് പൈസ കിട്ടത്തുമില്ല പ്രാക്കും കിട്ടുമെന്ന്.'' താരം പറയുന്നു.

''രാഷ്ട്രീയം സേവനമാണ്. പിഷാരടി പെടുമെന്ന് തോന്നുന്നു. ഇനി അവന്റെ കുറേ കാര്യങ്ങള്‍ നമുക്ക് കിട്ടും. ജയിച്ചാല്‍ എന്റെ ഭാഗ്യം. അവന്‍ നല്ല മനസിന് ഉടമാണ്. അങ്ങേയറ്റത്തെ ക്ഷമയാണ്. ദേഷ്യം വരാന്‍ മരുന്ന് കഴിക്കുന്നുണ്ട്. ഒരിക്കലും ദേഷ്യം വരില്ല. രാഷ്ട്രീയക്കാരന് വേണ്ടത് ക്ഷമയാണ്.'' എന്നും ടിനി ടോം പറയുന്നുണ്ട്.

Summary

Tini Tom talks about Ramesh Pisharody being a candidate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com