Monisha ഫെയ്സ്ബുക്ക്
Entertainment

'100 പവൻ കൊടുത്താൽ ഡിവോഴ്സ് തരാമെന്ന് പറഞ്ഞു, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ വരെ എടുത്തുവച്ചു'; മുൻ ഭർത്താവിനെ കുറിച്ച് മോനിഷ

ഞാന്‍ അങ്ങോട്ട് അയാള്‍ക്ക് കാശ് കൊടുക്കുക ആയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മോനിഷ. തന്റെ വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ച് മോനിഷ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തമിഴിലെ സെക്കന്റ് ലവ് എന്ന ഷോയിൽ മത്സരാർഥിയാണ് മോനിഷ. ഈ ഷോയിലാണ് മോനിഷ തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് പറഞ്ഞത്.

"വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്‍ മരിച്ച ശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരും ഇല്ലെന്നായപ്പോള്‍ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. എന്‍റെ പ്രശ്നങ്ങള്‍ അമ്മയോട് പറഞ്ഞ് അവരെ വിഷമിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി. ആ ജീവിതത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കാശ് മുടക്കി ഡിവോഴ്സ് വാങ്ങി.

ഞാന്‍ അങ്ങോട്ട് അയാള്‍ക്ക് കാശ് കൊടുക്കുക ആയിരുന്നു. എനിക്ക് വിവാഹത്തിന് 100 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു. അത് കൊടുത്താലേ ഡിവോഴ്സ് നല്‍കൂ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതിനോട് യോജിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് ഞാൻ എങ്ങനെ അത് കൊടുത്തിട്ട് വരും?. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ ഡിവോഴ്സ് ആയ സമയമാണ്.

ഡിവോഴ്സ് ആയ ദിവസം ജഡ്ജും മുന്‍ ഭര്‍ത്താവും ഞാനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വളരെ സന്തോഷത്തോടെ ഞാൻ സൈന്‍ ചെയ്യുന്നത് കണ്ട ജഡ്ജി എന്നോട് ചോദിച്ചത് എന്താണ് ഇത്ര സന്തോഷം എന്നാണ്. അത്രയും സ്ട്രെസ് ആയ ജീവിതത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്.

വഴക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അയാള്‍ എന്നും കാത്തിരിക്കുമായിരുന്നു. അതിന് വേണ്ടി വളരെ മോശമായൊരു കാര്യം അയാള്‍ ചെയ്തു. ഞാന്‍ വസ്ത്രം മാറ്റുന്നതും സ്വകാര്യ നിമിഷങ്ങളും ഫോട്ടോ എടുത്ത് വച്ചു. അത് സുഹൃത്തിന് അയച്ചു കൊടുത്തു. ആ സുഹൃത്ത് എന്നെ വിളിച്ച് ഇത് പറയുമ്പോള്‍ ഞാന്‍ ഷോക്കായി പോയി.

അയാള്‍ അത്രയും നീചമായ കാര്യം ചെയ്യുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, അതിന് ശേഷം അയാളുടെ മേലുള്ള എല്ലാ വിശ്വാസവും എനിക്ക് നഷ്ടമായി. ഉറങ്ങുമ്പോള്‍ അയാള്‍ ഫോട്ടോ എടുക്കുമോ എന്നെല്ലാമുള്ള ചിന്തയിലായി പോയി. മറ്റുള്ളവരെ വിശ്വാസിക്കാൻ പറ്റാതായി".- മോനിഷ പറഞ്ഞു.

Monisha talks about her divorce.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനിക്ക് വിമുഖത, വിമാനയാത്രയ്ക്കിടെ മനസ് മാറ്റി; വിഴിഞ്ഞത്തിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് ഓർത്തെടുത്ത് ശശി തരൂർ

മുനമ്പം ഭൂമി ഉമീദ് പോർട്ടർലിൽ ചേർത്തതിന്റെ പ്രതികാര നടപടിയായാണ് സർക്കാരിന്റെ ഹൈക്കോടതിയിലെ നിലപാടിനെ കാണുന്നത് - കെ എസ് ഹംസ

ഒരു ടിക്കറ്റിന് 24 ലക്ഷം! ലോകകപ്പ് ഫൈനൽ സർവകാല റെക്കോർഡിൽ

മലപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു; കാസര്‍കോട് ഒന്നര വയസ്സുകാരനും കടിയേറ്റു

20 ദിവസത്തെ നിരാഹാരം; സോനം വാങ്ചുക്കിന്റെ ശരീരത്തിൽ സംഭവിക്കുന്നത്..., ഡോക്റുടെ കുറിപ്പ്