നടി ജെന്നിഫർ വിൻ​ഗെറ്റ് വിവാഹിതയായി ?; ബ്രൈഡൽ ​ഗൗൺ ട്രയൽ വിഡിയോ വൈറൽ

ഇതിന് പിന്നാലെയാണ് വിവാഹ അഭ്യൂഹങ്ങൾ വീണ്ടും പ്രചരിച്ചത്. ​
Jennifer Winget
Jennifer Winget ഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

നടി ജെന്നിഫർ വിൻ​ഗെറ്റ് വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. നടിയുടെ സുഹൃത്തും സിം​ഗപ്പൂരിലെ ബിസിനസുകാരനുമായ വില്യം ഇസ്മായേലുമായുള്ള ജെന്നിഫറിന്റെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

യുകെയിൽ ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ വിവാഹ വാർത്തകളുമായി ബന്ധപ്പെട്ട് ജെന്നിഫറോ വില്യമോ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ജെന്നിഫർ ബ്രൈഡൽ ​ഗൗൺ ധരിക്കുന്നതിന്റെ ഒരു ട്രയൽ വിഡിയോ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ അഭ്യൂഹങ്ങൾ വീണ്ടും പ്രചരിച്ചത്. ​

ഗൗണിന്റെ ഡിസൈൻ ചെയ്യുന്നതിന്റെ ഉൾപ്പെടെ ബിടിഎസ് വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാർലിയോ ഫാഷൻ ആണ് ജെന്നിഫറിന്റെ വിവാഹ വസ്ത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 16 ന് യുകെയിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും കുടുംബാം​ഗങ്ങളുടെയും സാന്നിധ്യത്തിൽ ജെന്നിഫർ വിവാഹതിയാകുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്തായാലും പ്രചരിക്കുന്ന വാർത്തകളിൽ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നടൻ കരൺ സിങ് ഗ്രോവർ ആണ് ജെന്നിഫറിന്റെ മുൻ ഭർത്താവ്. 'ദിൽ മിൽ ഗയേ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. 2012 ൽ ഇരുവരും തമ്മിൽ വിവാഹിതരാവുകയും 2014 ൽ വിവാഹബന്ധം അവസാനിപ്പിക്കുകയും ചെയ്തു. കരൺ 2016 ൽ നടി ബിപാഷ ബസുവിനെ വിവാഹം കഴിച്ചു.

Jennifer Winget
കോൺഗ്രസ് നേതാവിനെതിരെ വീണ്ടും അപകീർത്തികരമായ വീഡിയോ; വിവാദ യൂട്യൂബർ വീണ്ടും അറസ്റ്റിൽ
Jennifer Winget
പ്രതീക്ഷ തെറ്റിയില്ല! ബോക്സ് ഓഫീസിൽ പടയോട്ടം തുടങ്ങി 'ഒഡീസി'; ആദ്യ ദിനം ഇന്ത്യയിൽ രണ്ടക്കം കടന്ന് ചിത്രം, കളക്ഷൻ ഇങ്ങനെ
Jennifer Winget
"ലൂസിഫറി'ൽ അഭിനയിക്കാനിരുന്നപ്പോഴാണ് ഒരു വീഴ്ച സംഭവിച്ചത്, ഈ 'തന്തപ്പണി' മതിയെന്ന് തോന്നി'; അഭിനയം നിർത്തിയതിനെ കുറിച്ച് മധു
Summary

Actress Jennifer Winget's bridal gown trial video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com