Mouni Roy 
Entertainment

''അരക്കെട്ടില്‍ കയറി പിടിച്ചു, എന്റെ മുത്തച്ഛനാകാനുള്ള പ്രായമുള്ളവര്‍; ആരും അവരെ തടഞ്ഞില്ല'; പരിപാടിക്കിടെ ദുരനുഭവം നേരിട്ടെന്ന് മൗനി

ലോ ആംഗിളില്‍ വിഡിയോ ചിത്രീകരിച്ചു. എതിര്‍ത്തവരെ അവര്‍ തെറി വിളിച്ചു

സമകാലിക മലയാളം ഡെസ്ക്

കല്യാണ പരിപാടിയില്‍ ദുരനുഭവം നേരിടേണ്ടി വന്നുവെന്ന് നടി മൗനി റോയ്. ഹരിയാനയിലെ കര്‍നലില്‍ വച്ച് നടന്ന കല്യാണത്തില്‍ ഡാന്‍സ് ചെയ്യാന്‍ ചെന്ന തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം സംഭവത്തെക്കുറിച്ച് പങ്കിട്ടത്. സ്റ്റേജിലേക്ക് നടന്നു പോകവെ ഫോട്ടോയെടുക്കാനെന്ന വ്യാജേനെ തന്നെ മോശം രീതിയില്‍ സ്പര്‍ശിച്ചുവെന്നാണ് മൗനിയുടെ വെളിപ്പെടുത്തല്‍.

''കഴിഞ്ഞ ദിവസം കര്‍നലില്‍ പരിപാടിയുണ്ടായിരുന്നു. വളരെ മോശം രീതിയിലാണ് അതിഥികള്‍ പെരുമാറിയത്. പ്രത്യേകിച്ചും എന്റെ മുത്തച്ഛനാകാന്‍ പ്രായമുള്ള രണ്ട് അമ്മാവന്മാരില്‍ നിന്നും. പരിപാടി തുടങ്ങിയപ്പോള്‍ ഞാന്‍ സ്‌റ്റേജിലേക്ക് നടക്കുന്നതിനിടെ അമ്മാവന്മാരും കുടുംബാംഗങ്ങളും (എല്ലാം പുരുഷന്മാര്‍) എന്റെ അടുത്ത് വരികയും അരക്കെട്ടിലൂടെ കയ്യിട്ട് ഫോട്ടോയെടുക്കുകയും ചെയ്തു'' താരം പറയുന്നു.

താന്‍ എതിര്‍ത്തപ്പോള്‍ അവര്‍ക്കത് ഉള്‍ക്കൊള്ളാനായില്ല. സാര്‍ ദയവ് ചെയത് കയ്യെടുക്കണമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് ഇഷ്ടമായില്ലെന്നാണ് താരം പറയുന്നത്.

''സ്റ്റേജില്‍ നടന്നത് അതിലും വലുതാണ്. രണ്ട് അമ്മാവന്മാര്‍ എന്റെ മുന്നില് നിന്ന് മോശം ആംഗ്യം കാണിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്നെ വൃത്തികെട്ട പേരുകള്‍ വിളിച്ചു. അവരോട് ചെയ്യരുതെന്ന് മാന്യമായി പറഞ്ഞു. അതിനോട് അവര്‍ പ്രതികരിച്ചത് റോസാപുഷ്പങ്ങള്‍ എറിഞ്ഞു കൊണ്ടായിരുന്നു. ഡാന്‍സിനിടെയാണിത് സംഭവിച്ചത്. ഞാന്‍ ഇറങ്ങിപ്പോകാന്‍ ഒരുങ്ങിയെങ്കിലും വേഗം തിരികെ വന്ന പരിപാടി പൂര്‍ത്തിയാക്കി. അവര്‍ അപ്പോഴും നിര്‍ത്തിയില്ല. കുടുംബക്കാരും സംഘാടകരുമൊന്നും ഇടപെട്ടതേയില്ല'' എന്നും താരം പറയുന്നു.

തന്റെ അവസ്ഥ ഇതാണെങ്കില്‍ പുതിയ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്നത് എത്ര മോശം സാഹചര്യങ്ങളായിരിക്കുമെന്നും മൗനി പറയുന്നു. തങ്ങളുടെ പെണ്‍ മക്കളോടും സഹോദരിമാരോടും മറ്റുള്ളവര്‍ ഇതുപോലെ പെരുമാറിയാല്‍ എന്താകും അവരുടെ പ്രതികരണമെന്നും താരം ചോദിക്കുന്നു. ഉയരത്തിലായിരുന്നു സ്റ്റേജ്. താഴെ നിന്നു കൊണ്ട് അമ്മാവന്മാര്‍ ലോ ആംഗിളില്‍ വിഡിയോ ചിത്രീകരിക്കുകയായിരുന്നു. എതിര്‍ത്തവരെ അവര്‍ തെറി വിളിച്ചുവെന്നും താരം പറയുന്നു.

Mouni Roy reveals she faced harassment during a wedding. Says two uncles put their hands on her waist.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ല, ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

'സല്ലാപത്തില്‍' നായികയാകേണ്ടിയിരുന്നത് ആനി; ആ കവര്‍ ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ ജീവിതം മാറി മറിഞ്ഞു; മലയാള സിനിമയും..!

'അവന്തിക എന്തിന് എന്നെപ്പോലെ ആകണം, അവൾക്ക് അവളുടേതായ സ്റ്റൈലുണ്ട്'; മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് ഖുശ്ബു

'പോസ്റ്റര്‍ പതിച്ചവരുടെ ഉദ്ദേശമെന്തെന്ന് കണ്ടെത്തണം'; പൊലീസില്‍ പരാതി നല്‍കി പ്രതാപന്‍

SCROLL FOR NEXT