ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

18 വർഷങ്ങൾക്ക് ശേഷം വീണ്ടും അത്ഭുതദ്വീപിലേക്ക്; പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും

രണ്ടാം ഭാ​ഗത്തിൽ ​ഗിന്നസ് പക്രുവിനൊപ്പം നടൻ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

വിനയന്റെ സംവിധാനത്തിൽ അത്ഭുതദ്വീപിന് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു. ഫേയ്സ്ബുക്കിലൂടെ വിനയൻ തന്നെയാണ് രണ്ടാം ഭാ​ഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. രണ്ടാം ഭാ​ഗത്തിൽ ​ഗിന്നസ് പക്രു(അജയൻ)വിനൊപ്പം നടൻ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തും.

"18 വർഷങ്ങൾക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകൾ കാണാൻ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വിൽസണുമായുള്ള ചിത്രത്തിന് ശേഷം 2024ൽ  ഞങ്ങൾ അത്ഭുതദ്വീപിലെത്തും", വിനയൻ കുറിച്ചു. 

"അങ്ങനെ 18 വർഷങ്ങൾക്കു ശേഷം ഞാനും അത്ഭുത ദ്വീപിനെ സ്നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയൻ സർ-ൽ നിന്നും വന്നെത്തിയിരിക്കുന്നു. ഒരുപാടു സന്തോഷവും അതിലേറെ ആവേശവും... കാരണം രണ്ടാം ഭാഗത്തിൽ ഞങ്ങൾക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്..അത്‍ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകൾക്കായി നമുക്ക് കാത്തിരിക്കാം", ഗിന്നസ് പക്രു കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT