കാര്‍ഗില്‍ യുദ്ധത്തെ ആസ്പദമാക്കി ഒരുക്കിയ ആറ് ചിത്രങ്ങള്‍ 
Entertainment

'ഇന്ത്യ എന്ന അഭിമാനം': കാര്‍ഗില്‍ യുദ്ധത്തെ ആസ്പദമാക്കി ഒരുക്കിയ ആറ് ചിത്രങ്ങള്‍

കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണയിലാണ് രാജ്യം

സമകാലിക മലയാളം ഡെസ്ക്

കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണയിലാണ് രാജ്യം. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിട്ട സൈനികര്‍ക്കുള്ള ആദരം കൂടിയാണ് ഈ ദിവസം. സൈനികരുടെ ത്യാഗങ്ങളേയും പോരാട്ടവീര്യത്തേയും അടയാളപ്പെടുത്തുന്ന നിരവധി സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. കാര്‍ഗില്‍ യുദ്ധ പശ്ചാത്തലമാക്കിയും നിരവധി ചിത്രങ്ങൾ റിലീസ് ചെയ്തിട്ടുണ്ട്. കാർ​ഗിൽ സമര ചരിത്രം പറഞ്ഞ സിനിമകൾ അതൊക്കെയെന്ന് നോക്കാം.

എല്‍ഒസി കാര്‍ഗില്‍

ഇന്ത്യയിലേക്കുള്ള പാക് നുഴഞ്ഞു തയറ്റം തടയാനായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ വിജയ് യെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. 2003ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ജെ പി ദത്തയാണ്. നാല് മണിക്കൂര്‍ നീണ്ട ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, മനോജ് ബാജ്‌പേയ് എന്നിവരാണ് അഭിനയിച്ചത്.

ഷേര്‍ഷ

കാര്‍ഗില്‍ യുദ്ധ പോരാളി ജീവന്‍ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതം പറഞ്ഞ ചിത്രം. സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് വിക്രമിന്റെ വേഷത്തിലെത്തിയത്. വിഷ്ണു വര്‍ധന്‍ സംവിധാനം ചെയ്ത ചിത്രം 2021ല്‍ റിലീസ് ചെയ്തു. യുദ്ധക്കളത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിക്രം ബത്രയ്ക്ക് പരംവീര്‍ചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു.

ഗുഞ്ജന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍

രാജ്യത്തെ ആദ്യ വനിത എയര്‍ ഫോഴ്‌സ് പൈലറ്റിന്റെ കഥ പറഞ്ഞ ചിത്രം. ജാന്‍വി കപൂര്‍ ആണ് ടൈറ്റില്‍ റോള്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ശരണ്‍ ശര്‍മയാണ്. ഓപ്പറേഷന്‍ വിജയ് യുടെ ഭാഗമായുള്ള ഗുഞ്ജന്‍ സക്‌സേനയുടെ പ്രവര്‍ത്തനങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.

ധൂപ്

2003ല്‍ റിലീസ് ചെയ്ത ചിത്രം ക്യാപ്റ്റന്‍ അനുജ് നയ്യാറിന്റേയും കുടുംബത്തിന്റേയും ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തത്. 1999 ജൂലൈ 5 ന് അനുജ് നയ്യാര്‍ ടൈഗര്‍ ഹില്ലില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു. മരണശേഷം അദ്ദേഹത്തിന് മഹാ വീര്‍ ചക്ര നല്‍കി ആദരിച്ചു. തന്റെ മകന് മരണാനന്തരം ലഭിച്ച പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ പ്രൊഫസര്‍ എസ്.കെ.നയ്യാറും കുടുംബവും നടത്തിയ പോരാട്ടമാണ് ചിത്രം പറയുന്നത്.

ലക്ഷ്യ

ഹൃത്വിക് റോഷനെ നായകനാക്കി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ചിത്രമാണ് ലക്ഷ്യ. 2004ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, പ്രീതി സിന്റ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. സമ്പന്നനായ വ്യവസായിയുടെ മടിയനായ മകന്‍ സൈന്യത്തില്‍ ചേരുന്നത് യുദ്ധ പോരാളിയായി മാറുന്നതുമാണ് ചിത്രം. ബോക്‌സ് ഓഫിസില്‍ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മികച്ച യുദ്ധ രംഗങ്ങള്‍കൊണ്ട് കള്‍ട്ട് സിനിമയായി മാറി.

കുരുക്ഷേത്ര

കാര്‍ഗില്‍ യുദ്ധത്തെ പശ്ചാത്തലമാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രം. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. 2008ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ പറഞ്ഞത് പാകിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടത്തെക്കുറിച്ചാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി; കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് മമ്മൂട്ടി; കെജിഎസിന് എഴുത്തച്ഛന്‍ പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

SCROLL FOR NEXT