Bipasha Basu, Mrunal Thakur ഇന്‍സ്റ്റഗ്രാം
Entertainment

'19-ാം വയസിലെ വിഡ്ഢിത്തം; കൈവിട്ടുപോയ തമാശ'; ബിപാഷയോട് മാപ്പ് പറഞ്ഞ് മൃണാള്‍ ഠാക്കൂര്‍

ബിപാഷ പുരുഷനെപ്പോലെ മസിലുള്ള സ്ത്രീയെന്നാണ് മൃണാള്‍ പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

നടി ബിപാഷ ബസുവിനോട് മാപ്പ് ചോദിച്ച് മൃണാള്‍ ഠാക്കൂര്‍. കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ മൃണാലിന്റെ പഴയൊരു വിഡിയോ വൈറലാകുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ ബിപാഷയെക്കുറിച്ച് മൃണാള്‍ നടത്തിയ പരാമര്‍ശമാണ് വൈറലായത്.

വിഡിയോയില്‍ ബിപാഷയെ മൃണാള്‍ ബോഡി ഷെയിം ചെയ്യുന്നുണ്ട്. ബിപാഷയുടെ മസിലുകളെക്കുറിച്ചാണ് വിഡിയോയില്‍ മൃണാള്‍ സംസാരിക്കുന്നത്. ബിപാഷ പുരുഷനെപ്പോലെ മസിലുള്ള സ്ത്രീയാണെന്നും താന്‍ എന്തുകൊണ്ടും ബിപാഷയേക്കാള്‍ സുന്ദരിയാണെന്നുമാണ് മൃണാള്‍ പറയുന്നത്. വിഡിയോ വൈറലായതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

മൃണാളിന്റെ പരാമര്‍ശത്തിന് ബിപാഷയും മറുപടി നല്‍കിയിരുന്നു. സുന്ദരികളായ സ്ത്രീകളേ, നിങ്ങളും മസിലുണ്ടാക്കൂ. ശാരീരികവും മാനസികവുമായ ആരോഗ്യം എന്നേക്കും നിലനിര്‍ത്താന്‍ മസിലുകള്‍ സഹായിക്കുമെന്നാണ് ബിപാഷ പറഞ്ഞഥ്. സ്ത്രീകള്‍ ശാരീരികമായി ശക്തരായി കാണപ്പെടരുതെന്നത് പഴഞ്ചന്‍ ചിന്താഗതിയാണെന്നും ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സഹായിക്കുകയാണ് വേണ്ടതെന്നും ബിപാഷ പറയുന്നുണ്ട്.

ബിപാഷയുടെ മറുപടി കൂടി വന്നതോടെയാണ് മൃണാള്‍ പരസ്യമായി മാപ്പ് ചോദിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മൃണാളിന്റെ മാപ്പ് പറച്ചില്‍. 19-ാം വയസില്‍ പറഞ്ഞ മണ്ടത്തരമെന്നാണ് തന്റെ പരാമര്‍ശത്തെക്കുറിച്ച് മൃണാള്‍ പറയുന്നത്. കാലത്തിന് അനുസരിച്ച് താന്‍ മാറിയെന്നും ഇന്ന് തന്റെ ചിന്ത അത്തരത്തിലല്ലെന്നുമാണ് താരം പറയുന്നത്.

''19-ാം വയസില്‍ ഒരു കൗമാരക്കാരിയെന്ന നിലയില്‍ പല വിഡ്ഢിത്തരങ്ങളും പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകളെ ഭാരം തിരിച്ചറിഞ്ഞിരുന്നില്ല. വാക്കുകള്‍ക്ക് എത്രത്തോളം വേദനിപ്പിക്കാന്‍ സാധിക്കുമെന്നും. പക്ഷെ അത് സംഭവിച്ചു, ഞാന്‍ മാപ്പ് ചോദിക്കുന്നു. ആരേയും ബോഡി ഷെയിം ചെയ്യുക എന്റെ ലക്ഷ്യമായിരുന്നില്ല.'' എന്നാണ് മൃണാള്‍ പറയുന്നത്.

''ഒരു അഭിമുഖത്തിനിടെയുള്ള തമാശയായിരുന്നു. പക്ഷെ കൈ വിട്ടു പോയി. അത് എങ്ങനെയാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന് ഞാന്‍ മനസിലാക്കുന്നു. വേറെ വാക്കുകള്‍ തെരഞ്ഞെടുത്തിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. കാലത്തിനൊപ്പം, സൗന്ദര്യം എല്ലാ രൂപത്തിലും ഉണ്ടെന്നത് അംഗീകരിക്കുന്ന തലത്തിലേക്ക് ഞാന്‍ വളര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ അതിനെ വിലകല്‍പ്പിക്കുന്നുണ്ട്'' എന്നും മൃണാള്‍ പറയുന്നുണ്ട്.

Mrunal Thakur says sorry after getting backlash for bodyshaming Bipasha Basu in an old video. says she said lot of silly things when she was 19.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT