MTV എക്സ്
Entertainment

'ഒരു യു​ഗത്തിന്റെ അവസാനം'; 40 വർഷത്തിനു ശേഷം എം ടിവി നിർത്തുന്നു, ഓർമകൾ പങ്കുവച്ച് സോഷ്യൽ മീഡിയ

പോപ് മ്യൂസിക്കും മെലഡിയും പുത്തൻ പാട്ടുകളുമൊക്കെയായി ഒരു വസന്തം തന്നെയായിരുന്നു എം ടിവി പ്രേക്ഷകർക്ക് സമ്മാനിച്ചത്.

സമകാലിക മലയാളം ഡെസ്ക്

80s ന്റെയും 90's കിഡ്സിന്റെയും സ്കൂൾ കാലവും കോളജ് കാലഘട്ടവുമൊക്കെ കളറാക്കിയിരുന്ന എം ടിവി ഇനി ഇല്ല. പോപ് മ്യൂസിക്കും മെലഡിയും പുത്തൻ പാട്ടുകളുമൊക്കെയായി ഒരു വസന്തം തന്നെയായിരുന്നു എം ടിവി പ്രേക്ഷകർക്ക് സമ്മാനിച്ചത്. 40 വർഷങ്ങൾക്ക് ശേഷമാണ് എം ടിവി മ്യൂസിക് ചാനലുകൾ അടച്ചുപൂട്ടുന്നത്. MTV 80s, MTV മ്യൂസിക്, ക്ലബ് MTV, MTV 90s, MTV ലൈവ് തുടങ്ങി സംഗീതത്തിന് പ്രാധാന്യം നൽകുന്ന ഈ ചാനലുകലാണ് നിർത്തലാക്കുന്നത്.

ഡിസംബർ 31 മുതൽ ഈ ചാനലുകൾ പ്രേക്ഷകർക്ക് ലഭിക്കില്ലെന്നാണ് പാരാമൗണ്ട് ഗ്ലോബൽ അറിയിച്ചത്. പക്ഷേ MTV HD എന്ന ചാനലിൽ റിയാലിറ്റി ഷോകളുടെ സംപ്രേഷണം തുടരും. കാഴ്ചക്കാരുടെ എണ്ണത്തിൽ വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് എം ടിവിയുടെ മ്യൂസിക് ചാനലുകൾ നിർത്തുന്നത് എന്ന് കരുതപ്പെടുന്നു.

ടിക് ടോക്ക്, യൂട്യൂബ്, സ്‌പോട്ടിഫൈ എന്നിവ സംഗീത ലോകം കീഴടക്കിയതോടെ, എം ടിവി ചാനലിലൂടെ മ്യൂസിക് വിഡിയോകൾ കാണുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടായി. ഏതാനും മാസങ്ങൾക്ക് മുമ്പ് പാരാമൗണ്ട് ഗ്ലോബൽ സ്കൈഡാൻസ് മീഡിയയുമായി ലയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

ഇത് ആഗോളതലത്തിൽ 500 മില്യൺ ഡോളറിന്റെ ചെലവ് ചുരുക്കൽ പദ്ധതികൾക്ക് തുടക്കമിട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം എം ടിവി നിർത്തലാക്കാൻ പോകുന്നു എന്ന വാർത്ത നിരവധി പേരെയാണ് നിരാശയിലാഴ്ത്തിയിരിക്കുന്നത്. പലരുടെയും ഇഷ്ടപ്പെട്ട ചാനൽ ആയിരുന്നു MTV.

ഫോണും മറ്റ് ആപ്പുകൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് എല്ലാവർക്കും ഈ ചാനൽ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. 24 മണിക്കൂറും പല ഗാനങ്ങൾ അതായിരുന്നു ഈ ചാനലിന്റെ ഗുണം.

Cinema News: MTV shuts down Music Channels After 40 Years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT