ടീസറിൽ നിന്ന് 
Entertainment

മണ്ണിൽ പുതഞ്ഞ് മഡ്ഡി, ആവേശമായി മഡ് റേസ്; ടീസർ

ഓഫ് റോഡ് മോട്ടോർ സ്‌പോർട്ടിന്റെ ഒരു രൂപമായ മഡ്റേസാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മഡ് റേസിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ മഡ്ഡിയുടെ ടീസർ പുറത്ത്. നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന ചിത്രം  ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയാണ്. ഓഫ് റോഡ് മോട്ടോർ സ്‌പോർട്ടിന്റെ ഒരു രൂപമായ മഡ്റേസാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. റേസ് പോലെതന്നെ ആദ്യാവസാനം ആവേശം നിറക്കുന്നതാണ് മഡ്ഡ് ടീസറും. 

മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകൾ അപൂർവമാണ്. മഡ് റേസിനൊപ്പം  ആക്‌ഷനും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ത്രില്ലർ ഒരുങ്ങുന്നത്. പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമിക്കുന്നത്. ചിത്രം  നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ്  പ്രധാന വേഷങ്ങളിൽ   അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ.

ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ രണ്ട് വർഷത്തോളം  ഓഫ് റോഡ് റേസിങ് പരിശീലിപ്പിച്ച ശേഷമായിരുന്നു സിനിമയുടെ ചിത്രീകരണം. ഡ്യൂപ്പുകളെ  ഉപയോഗിക്കാതെയാണ് ചിത്രം ഒരുക്കിയത്. മഡ് റേസിങ്ങ് പോലുളള കായിക വിനോദം ആവേശം നഷ്ടപ്പെടുത്താതെയാണ് സംവിധായകൻ ആരാധകർക്ക് മുൻപിൽ എത്തിക്കുന്നത്. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്‌റൂർസംഗീതവും, രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലേകേഷ്എഡിറ്റിങ്ങും, ഹോളിവുഡിൽ പ്രശസ്തനായ കെ.ജി .രതീഷ്ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT