Mukesh about Krishna Kumar and Sindhu Marriage ഇന്‍സ്റ്റഗ്രാം
Entertainment

'മമ്മൂക്കയുടെ കൗണ്‍സലിങ് കാരണം കല്യാണം കഴിച്ച കൃഷ്ണകുമാറും സിന്ധുവും'; അഹാനയോട് ആ കഥ പറഞ്ഞ് മുകേഷ്

അച്ഛന്‍റേയും അമ്മയുടേയും കല്യാണത്തിന്റേ കഥ കേട്ട് അഹാന കൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ വേണ്ടാത്തവരാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. സോഷ്യല്‍ മീഡിയ ലോകത്തെ താരങ്ങളാണ് ഈ കുടുംബം. കൃഷ്ണകുമാറിന്റേയും സിന്ധുവിന്റേയും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും പങ്കുവെക്കുന്ന വിഡിയോകളും റീലുകളുമൊക്കെ വൈറലായി മാറാന്‍ നിമിഷങ്ങള്‍ മാത്രം മതി. മക്കളെപ്പോലെ അമ്മ സിന്ധു കൃഷ്ണയും ഒരുപാട് ഫോളോവേഴ്‌സുള്ള വ്‌ളോഗറാണ്.

പ്രണയ വിവാഹമായിരുന്നു സിന്ധുവിന്റേയും കൃഷ്ണകുമാറിന്റേയും. ആ വിവാഹത്തിന് അറിയാതെ മമ്മൂട്ടിയും ഒരു കാരണമായി മാറിയിട്ടുണ്ടെന്ന് മുമ്പൊരിക്കല്‍ മുകേഷ് പറഞ്ഞിട്ടുണ്ട്. സിന്ധുവിന്റേയും കൃഷ്ണകുമാറിന്റേയും വിവാഹത്തെക്കുറിച്ച് അവരുടെ മൂത്ത മകള്‍ അഹാന കൃഷ്ണയോട് മുകേഷ് സംസാരിക്കുന്ന വിഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറലാവുകയാണ്. മുകേഷിന്റെ വാക്കുകളിലേക്ക്:

കൃഷ്ണകുമാര്‍ ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നുണ്ട്. രണ്ട് പേര്‍ക്കും കല്യാണം കഴിക്കണം എന്നുണ്ട്. ഘോരമായ പ്രണയമാണ്. എന്നാല്‍ പെണ്ണിന്റെ വീട്ടുകാര്‍ക്ക് അത്ര താല്‍പര്യമില്ല. എന്ത് ചെയ്യണമെന്ന് ആലോചിച്ച് നില്‍ക്കുകയാണ്. എന്താണ് മമ്മൂക്കയുടെ ഉപദേശം എന്ന് ചോദിച്ചു. എന്തായാലും നീ സ്വീകരിക്കുമോ എന്ന് മമ്മൂക്ക ചോദിച്ചു. തീര്‍ച്ചയായും എന്ന് കൃഷ്ണകുമാര്‍. കല്യാണം കഴിച്ചോളൂ, ഇഷ്ടമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷെ പെണ്‍കുട്ടിയേ പോറ്റാനുള്ള കഴിവ് നിനക്കുണ്ടോ? ആ ആത്മവിശ്വാസം നിനക്കുണ്ടോ? എന്ന് മമ്മൂക്ക ചോദിച്ചു.

കൃഷ്ണകുമാര്‍ ഒന്ന് നോക്കി. മമ്മൂക്കയുടെ കൈ പിടിച്ചു കൊണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു. 'ഞാന്‍ കാത്തിരിക്കാം, ആത്മാര്‍ത്ഥമായി തന്നെ ശ്രമിക്കാന്‍ പോകുന്നു. സ്വന്തം കാലില്‍ നിന്ന് അവളെ പോറ്റാന്‍ പറ്റുമെന്ന ആത്മവിശ്വാസം നേടണം. ഇവിടെ വന്നത് വലിയ നിമിത്തമായി'. പിറ്റേദിവസം ഒരു ഫോണ്‍കോള്‍ വന്നു. എടുത്തതും അപ്പ ഹാജ. മുകേഷ്, എനിക്ക് വളരെ സീരിയസ് ആയൊരു കാര്യം പറയാനുണ്ട്. കൃഷ്ണകുമാറും സിന്ധു എന്ന കൃഷ്ണകുമാര്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയും ഇന്ന് രാവിലെ പത്ത് മണിയ്ക്ക് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

അതെങ്ങനെ? എന്ന് ഞാന്‍ ചോദിച്ചു. ഇന്നലെ തിരിച്ചുവരുന്ന വഴിയ്ക്ക് നടന്ന കാര്യങ്ങളും മമ്മൂക്കയുടെ കൗണ്‍സലിങുമൊക്കെ കൃഷ്ണകുമാര്‍ സിന്ധുവിനോട് പറഞ്ഞു. അതോടെ സിന്ധുവിന് ഭയമായി. നാളെ കല്യാണം നടത്തണം എന്ന് പറഞ്ഞു. അങ്ങനെ കല്യാണം കഴിക്കാന്‍ അവര്‍ തീരുമാനിച്ചു. ഞങ്ങളെല്ലാവരും അതിനായി രജിസ്റ്റര്‍ ഓഫീസിലേക്ക് പോവുകയാണ്. അതൊന്ന് അറിയിക്കാന്‍ വിളിച്ചതാണ് എന്ന് അപ്പ ഹാജ പറഞ്ഞു.

Krishna Kumar and Sindhu Krishna got married because of Mammootty. Mukesh once narrated that story to their daughter Ahaana Krishna.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ശരീര ദുർഗന്ധം ഒഴിവാക്കാൻ 6 കാര്യങ്ങൾ

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

SCROLL FOR NEXT