Mukesh, Mammootty വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മമ്മൂക്ക ഒരു തമാശ കേട്ടാൽ പൊട്ടിച്ചിരിക്കും, പെട്ടെന്ന് തന്നെ അത് മറക്കും; അതുകൊണ്ടൊരു ​ഗുണമുണ്ട്'

'സാധാരണ ആളുകളേക്കാൾ കൂടുതൽ പൊട്ടിച്ചിരിക്കും'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഒട്ടനവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ളവരാണ് നടൻമാരായ മുകേഷും മമ്മൂട്ടിയും. സിനിമയ്ക്കപ്പുറം നല്ലൊരു സൗഹൃദവും ഇരുവരും തമ്മിൽ കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് നടൻ മുകേഷ് പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും നല്ലൊരു ക്വാളിറ്റിയെക്കുറിച്ചാണ് മുകേഷ് പങ്കുവച്ചത്.

"മമ്മൂക്കയുടെ ഏറ്റവും നല്ല ക്വാളിറ്റി എന്ന് പറഞ്ഞു കഴിഞ്ഞാൽ, അദ്ദേഹം ഒരു തമാശ കേട്ടാൽ പൊട്ടിച്ചിരിക്കും. സാധാരണ ആളുകളേക്കാൾ കൂടുതൽ പൊട്ടിച്ചിരിക്കും. അപ്പോൾ തന്നെ അത് മറക്കുകയും ചെയ്യും. അതുകൊണ്ട് ഒരു ദിവസം ഇതേ തമാശ നമുക്ക് നാലഞ്ച് പ്രാവശ്യം അദ്ദേഹത്തോട് പറയാം. നമ്മൾ വലിയ സ്ട്രെയ്ൻ എടുക്കേണ്ട കാര്യമില്ല".- പേർളി മാണി ഷോയിൽ മുകേഷ് പറഞ്ഞു.

അതേസമയം 'കോസ്മിക് സാംസൺ' ആണ് മുകേഷിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സന്ദീപ് പ്രദീപ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. അഭിജിത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 27 നാണ് ചിത്രം റിലീസിനെത്തുന്നത്.

ധനുഷിനൊപ്പം അഭിനയിച്ച തമിഴ് ചിത്രം 'ഒഎം' ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 'ഒഎമ്മി'ലെ മമ്മൂട്ടി അവതരിപ്പിച്ച സിയ എന്ന കഥാപാത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Mukesh talks about Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

'ഫോണിന്റെ പാസ്കോഡ് കൈമാറാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥൻ'; നിലപാട് അറിയിച്ച് സർക്കാർ

ലഗേജില്‍ അഞ്ചു രൂപയുടെ 'ഖൈനി'; ഇന്ത്യക്കാരന് 18 ലക്ഷം രൂപ പിഴയിട്ട് ബഹ്റൈന്‍ കോടതി

'വില്ലന്‍' എഐ; ആറു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടെക് കമ്പനികള്‍ പിരിച്ചുവിട്ടത് 61,266 ജീവനക്കാരെ

തൃശൂരിൽ എസ്.ടി പ്രൊമോട്ടർ ഒഴിവുകൾ; അഭിമുഖം 28-ന്