​"ഗോഡ്ഫാദർ' കണ്ടിട്ട് ഒരക്ഷരം മിണ്ടാതെ മണിരത്നം പോയി; മൂന്ന് ദിവസമായിട്ട് അദ്ദേഹം സ്വൈര്യം തരുന്നില്ലെന്ന് സുഹാസിനിയെ വിളിച്ചപ്പോൾ പറഞ്ഞു'

'അദ്ദേഹത്തിന് സിനിമ ഇഷ്ടപ്പെട്ട് കാണത്തില്ല എന്നാണ് ഞാൻ വിചാരിച്ചത്'.
Mukesh, Godfather, Mani Ratnam
Mukesh, Godfather, Mani Ratnamവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

മലയാളത്തിന്റെ സ്വന്തം എവർ​ഗ്രീൻ സിനിമയാണ് ​'ഗോഡ്ഫാദർ'. സിദ്ദിഖ്- ലാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം 1991-ലാണ് റിലീസ് ചെയ്തത്. അന്ന് ക്രിസ്മസ് റിലീസായെത്തിയ ചിത്രം 410 ദിവസങ്ങളാണ് തുടർച്ചയായി തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ഓടിയ പടം എന്ന റെക്കോർഡും ഇതോടെ '​ഗോഡ്ഫാദറി'ന് ലഭിച്ചു. ഈ ചിത്രത്തേക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് നടൻ മുകേഷ് ഇപ്പോൾ.

'കോസ്മിക് സാംസൺ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി പേർളി മാണി ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുകേഷ്. 'ഇൻ ഹരിഹർ ന​ഗർ' അത്രയും വലിയ ഹിറ്റാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. പിന്നെ 'റാംജിറാവ് സ്പീക്കിങ്ങി'ന്റെ വിജയത്തിന് ശേഷമായതു കൊണ്ട് കുറച്ചൊരു പ്രതീക്ഷയുണ്ട്. പക്ഷേ മലയാളം ഇത്രയും കൊല്ലമായിട്ട് ഇത് ഇങ്ങനെ കൊണ്ടു പോകുമെന്ന് അറിയില്ല.

തിരുവനന്തപുരത്ത് വച്ച് ഒരു പിആർഒ എന്നെ ഫോൺ വിളിച്ചു. 'മുകേഷ് സാർ, പെട്ടെന്ന് ഒന്ന് വരണം' എന്ന്. ഞാനന്ന് എംഎൽഎ കൂടിയാണ്. അപ്പോൾ ഞാൻ പറഞ്ഞു, 'അങ്ങനെയൊന്നും വരാൻ പറ്റില്ല, നിങ്ങൾ നേരത്തെ പറയണമെന്നൊക്കെ'. അപ്പോൾ അദ്ദേഹം പറഞ്ഞു, 'വന്നേ പറ്റത്തുള്ളൂ, ഇതൊരു ചരിത്ര സംഭവമാണെന്ന്'. അടുത്ത് തന്നെയാണല്ലോ എന്നാൽ ഒന്ന് പോയേക്കാം എന്ന് പറഞ്ഞ് ഞാൻ പോയി.

ഞാൻ ചെന്നപ്പോൾ ഒരു ഹൗസ്ഫുൾ തിയറ്ററാണ്. കളിക്കുന്നത് ​'ഗോഡ്ഫാദർ'. എന്റെ അടുത്ത് ആ ഉദ്യോ​ഗസ്ഥൻ പറഞ്ഞു, 11 മണി മുതൽ ആളുകൾ ക്യൂ നിൽക്കുകയാണ്. ആ ഓഡിയൻസെല്ലാം ചെറുപ്പക്കാരും കൗമാപ്രായക്കാരുമൊക്കെയാണ്. 33 വർഷം മുൻപ് ആ സിനിമയിൽ അഭിനയിക്കുമ്പോൾ നമുക്കറിഞ്ഞുകൂടാ, 33 കൊല്ലം കഴിഞ്ഞും അതേ വികാരത്തിൽ ആളുകൾ ആ സിനിമ കാണുമെന്ന്. നമ്മള് കാണുന്നതു പോലെ അല്ല അവർ കാണുന്നത്. ടൈറ്റിൽ തൊട്ടേ കയ്യടിയാണ്. ഓരോ ഡയലോ​ഗിനും കയ്യടിയാണ്.

അപ്പോൾ ഞാനവരോട് രണ്ട് വാക്ക് പറയണമെന്ന് അവരെന്നോട് പറഞ്ഞു. എന്നെക്കണ്ടപ്പോൾ ആളുകൾക്കൊക്കെ ഭയങ്കര സന്തോഷമായി. ഞാൻ അപ്പോൾ അവരോട് പറഞ്ഞു ഒരു ചെറിയ ഓർമ പറയാമെന്ന്. ഇതിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടത്തിയപ്പോൾ, കെ ബാലചന്ദർ സാർ, മണിരത്നം സാർ, ചിരഞ്ജീവി ഇങ്ങനെയുള്ള കുറേപ്പേർ പങ്കെടുത്തിരുന്നു.

സിനിമ കഴിഞ്ഞപ്പോൾ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. എന്റെ നോട്ടം മുഴുവൻ മണിരത്നം എന്ത് പറയുന്നു എന്നറിയാനായിരുന്നു. പുള്ളി കുറച്ച് നാണക്കാരൻ ആണെന്ന് തോന്നുന്നു. അദ്ദേഹം ആരും കാണാതെ തിയറ്ററിൽ നിന്ന് മുങ്ങിക്കളഞ്ഞു. ഞാനവിടെ മുഴുവനും നോക്കി, മണിരത്നം സാർ എങ്ങോട്ട് പോയെന്ന്.

അപ്പോൾ അദ്ദേഹത്തിന് സിനിമ ഇഷ്ടപ്പെട്ട് കാണത്തില്ല എന്നാണ് ഞാൻ വിചാരിച്ചത്. ഇഷ്ടപ്പെട്ടെങ്കിൽ ആ കൊള്ളാം എന്ന് പറഞ്ഞ് പോകില്ലേ. ബാക്കിയെല്ലാവരും വളരെ ​ഗംഭീര അഭിപ്രായമാണ് പറഞ്ഞത്. ഒരു ദിവസം രണ്ട് ദിവസം കഴിഞ്ഞു. എനിക്കിത് അറിയണമല്ലോ, എനിക്കതു കൊണ്ട് അതിജീവിക്കാൻ പറ്റുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ സുഹാസിനിയുടെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്.

അങ്ങനെ ഞാൻ സുഹാസിനിയെ ഫോൺ വിളിച്ചിട്ട് പറഞ്ഞു, ഞാനൊരു കാര്യം അറിയാൻ വേണ്ടി വിളിക്കുകയാണ്. അപ്പോൾ സുഹാസിനി 'എന്താ കാര്യ'മെന്ന് ചോദിച്ചു. 'നിങ്ങളുടെ ഭർത്താവ് മൂന്ന് ദിവസം മുൻപ് ഞാൻ അഭിനയിച്ച ഒരു സിനിമ കണ്ടിരുന്നു. ഒരക്ഷരം മിണ്ടാതെ അദ്ദേഹം പോയി. സമയം കിട്ടുമ്പോൾ എപ്പോഴെങ്കിലും അദ്ദേഹത്തോട് ഒന്ന് ചോദിക്കണം, സിനിമ ഇഷ്ടപ്പെട്ടോ ഇല്ലെയോ ? എന്ന്. അല്ലെങ്കിൽ എന്തെങ്കിലും കുറവുണ്ടോ എന്നൊക്കെ.

അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് തിരുത്താമല്ലോ, ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകനല്ലേ എന്നൊക്കെ' ഞാൻ പറഞ്ഞു. അപ്പോൾ സുഹാസിനി പറയുവാ... 'അയ്യോ മൂന്ന് ദിവസമായിട്ട് എനിക്കിവിടെ സ്വൈര്യം തരുന്നില്ല. നീ എന്റെ കൂടെ വന്ന് ആ സിനിമ കാണ്. എന്തൊരു മനോഹരമായ സിനിമയാണ് അത്'. എന്നൊക്കെ അദ്ദേഹം പറഞ്ഞുവെന്ന്.

ഞാൻ പറഞ്ഞു, 'ഒരു വാക്ക് നമ്മുടെ അടുത്ത് പറഞ്ഞില്ലല്ലോ' എന്ന്. അപ്പോൾ പുള്ളിക്കാരി പറഞ്ഞു, 'അദ്ദേഹം ഭയങ്കര നാണക്കാരൻ' ആണെന്ന്. ഞാൻ അപ്പോൾ തന്നെ എസ്ടിഡി വിളിച്ച് സിദ്ദിഖ്- ലാലിനോട് ഒക്കെ പറഞ്ഞു. 'അടിച്ചു കോൾ' എന്ന്".- മുകേഷ് പറഞ്ഞു.

Mukesh, Godfather, Mani Ratnam
'സം​ഗീതത്തിൽ നിന്നും മാറിനിന്നാൽ ഞാൻ ശവമാകും, അവസാന ശ്വാസംവരെയും ഇതുതന്നെ'; വിധു പ്രതാപ്
Mukesh, Godfather, Mani Ratnam
'നീ ആണോ ഈ സിനിമയിലെ കറുത്തമ്മ ?'; മമ്മൂട്ടി ചോദിച്ച ചോദ്യത്തെക്കുറിച്ച് നൈല ഉഷ
Mukesh, Godfather, Mani Ratnam
എന്തുകൊണ്ട് രാജീവ് ​ഗാന്ധിക്കൊപ്പം കോൺഗ്രസുകാർ കൊല്ലപ്പെട്ടില്ല? രാഹുലുമായി സംവാദത്തിന് തയ്യാ‍‍ർ: മേജർ രവി
Summary

Mukesh talks about Godfather movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER