Ajaneesh Loknath വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മലയാളം സംസാരിക്കാറുണ്ട്, വീട്ടിലേക്ക് തിരിച്ചുവന്നതു പോലെ തോന്നുന്നു'; മോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് അജനീഷ് ലോകനാഥ്

വീട്ടിലൊക്കെ മലയാളം സംസാരിക്കാറുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കന്നഡയിലും തെലുങ്കിലുമൊക്കെ കയ്യടി വാരിക്കൂട്ടുന്ന സം​ഗീത സംവിധായകരിൽ ഒരാളാണ് ബി അജനീഷ് ലോകനാഥ്. 'മ്യൂസിക് ബൈ' അജനീഷ് ലോകനാഥ് എന്ന് സ്ക്രീനിൽ തെളിയുമ്പോൾ തന്നെ കയ്യടിയും വിസിലുമൊക്കെ മുഴങ്ങും. കാന്താരയിലൂടെ തെന്നിന്ത്യയിലൊട്ടാകെ വലിയൊരു ആരാധകനിര സൃഷ്ടിച്ചെടുത്ത അജനീഷിന് കേരളത്തിലും വേരുകളുണ്ടെന്ന കാര്യം അധികമാർക്കും അറിയില്ല.

'അനന്തൻ കാട്' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അജനീഷ്. കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലൊക്കെ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിലേക്ക് വന്നപ്പോൾ വീട്ടിലേക്ക് തിരിച്ചു വന്നതു പോലെയാണ് തോന്നുന്നത് എന്ന് പറയുകയാണ് അജനീഷ്. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജനീഷ്.

"ടെക്നിക്കലി ഞാൻ ആദ്യം ചെയ്യുന്ന മലയാള സിനിമ അനന്തൻ കാട് ആണ്. വീട്ടിലൊക്കെ മലയാളം സംസാരിക്കാറുണ്ട്. പക്ഷേ ഞാൻ ജനിച്ചതും പഠിച്ചതുമൊക്കെ കർണാടകയിൽ ആയതുകൊണ്ട് കന്നഡയാണ് കൂടുതലും സംസാരിച്ച് വളർന്നത്. പക്ഷേ വീട്ടിലൊക്കെ മലയാളം സംസാരിക്കാറുണ്ട്.

മലയാളത്തിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോൾ വീട്ടിൽ എല്ലാവരും വലിയ ആവേശത്തിലായിരുന്നു. കർണാടകയിലും തെലുങ്കിലും തമിഴിലുമൊക്കെ ചെയ്തു. അതിൽ കുടുംബത്തിൽ എല്ലാവരും ആവേശത്തിലാണ്. ഞാൻ മലയാളത്തിൽ ഇതുവരെ ചെയ്തിട്ടുണ്ടായിരുന്നില്ല.

വീട്ടിലേക്ക് തിരിച്ചുവന്നതു പോലെയാണ് തോന്നുന്നത്".- അജനീഷ് പറഞ്ഞു. മുരളി ​ഗോപി തിരക്കഥയൊരുക്കിയ അനന്തൻ കാട് സംവിധാനം ചെയ്തിരിക്കുന്ന ജിയെൻ കൃഷ്ണകുമാർ ആണ്. ആര്യയാണ് ചിത്രത്തിൽ നായകനായെത്തിയത്. ജൂൺ 25 ന് തിയറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.

Music Director Ajaneesh Loknath talks about his mollywood debut.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞത്തേക്ക് വന്‍വിദേശ നിക്ഷേപം; അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങി തുറമുഖ ഭീമന്‍ എംഎസ്‌സി

ആകാശത്ത് 'സ്‌ട്രോബെറി മൈക്രോമൂണ്‍'; എന്താണിത്, അറിയേണ്ടതെല്ലാം

'റഫറീ... അത് ​ഗോൾ അല്ലേ? ​​ഗോളി നിങ്ങളെ പറ്റിച്ചു; ഇക്കണക്കിന് ആഴ്സണലിന് പ്രീമിയർ ലീ​ഗേ കിട്ടില്ലല്ലോ!'

'മന്ത്രിക്ക് കഴിവുകേട്'; സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക് പോര്; ആരെയും അപമാനിച്ചിട്ടില്ലെന്ന് പിണറായി

വൈദ്യുതി മുടക്കം ഒരുമണിക്കൂര്‍ മുമ്പ് ഉപയോക്താക്കളെ അറിയിക്കണം; പ്രോട്ടോക്കോള്‍ വേണമെന്ന് റഗുലേറ്ററി കമ്മീഷന്‍