ശിവകാര്‍ത്തികേയന്‍, ഡി ഇമ്മന്‍/ ഫയല്‍ 
Entertainment

ശിവകാർത്തികേയൻ വഞ്ചിച്ചു, ജീവിതം തന്നെ മാറ്റിമറിച്ചു; ഇനി ഒരിക്കലും സഹകരിക്കില്ല: നടനെതിരെ സം​ഗീത സംവിധായകൻ ഡി ഇമ്മൻ

'വലിയ ഒരു ദ്രോഹമാണ് ശിവകാർത്തികേയൻ തന്നോട് ചെയ്തത്. അത് പുറത്തുപറയാൻ സാധിക്കില്ല'

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് നടൻ ശിവകാർത്തികേയനെതിരെ പ്രശസ്ത സം​ഗീത സം​വിധായകൻ ഡി ഇമ്മൻ. ശിവകാർത്തികേയൻ വഞ്ചിച്ചെന്നും, ജീവിതത്തിൽ ഇനി ഒരിക്കലും അദ്ദേഹത്തിനൊപ്പം സഹകരിക്കില്ലെന്നും ഇമ്മൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇമ്മന്റെ വെളിപ്പെടുത്തൽ.

എന്നാൽ എന്താണ് ചതിയെന്നോ, അതിന് കാരണമെന്താണെന്നോ ഇമ്മൻ വ്യക്തമാക്കിയിട്ടില്ല. ഭാവിയിൽ ശിവകാർത്തികേയന്റെ ചിത്രങ്ങൾക്കായി സം​ഗീതസംവിധാനം നിർവഹിക്കില്ല. എന്താണ് പ്രശ്നങ്ങളെന്ന് ഇപ്പോൾ പറയില്ല. ശിവകാർത്തികേയന്റെ വഞ്ചന,  തന്റെ ജീവിതത്തെ മാറ്റിമറിച്ചെന്നും ഡി ഇമ്മൻ പറഞ്ഞു. 

വലിയ ഒരു ദ്രോഹമാണ് ശിവകാർത്തികേയൻ തന്നോട് ചെയ്തത്. അത് പുറത്തുപറയാൻ സാധിക്കില്ല. ദ്രോഹം എന്നത് അങ്ങനെയൊക്കെയാണ് നടക്കുക. ഡി ഇമ്മൻ പറഞ്ഞു. ശിവകാർത്തികേയന്റെ തുടക്കകാലത്തെ നിരവധി സിനിമകൾക്ക് ഇമ്മനാണ് സം​ഗീതം നിർവഹിച്ചത്. ഇത് വളരെ ഹിറ്റുമായിരുന്നു. എന്നാൽ അടുത്തിടെ ഇരുവർക്കുമിടയിൽ ചില ഭിന്നതകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി