ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

"ഇത് എന്റെ ജീവിതം, നിങ്ങൾ സ്വന്തം കാര്യം നോക്കൂ"; പ്രതികരിച്ച് ​ഗോപി സുന്ദർ

അമൃത സുരേഷുമായി വേർപിരിഞ്ഞ ​ഗോപി സുന്ദർ പുതിയ പ്രണയത്തിലാണെന്ന ചർച്ച സോഷ്യൽ മീഡിയയിൽ കൊഴുക്കുമ്പോഴാണ് പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വിമർശനമുന്നയിക്കുന്നവരോട് "സ്വന്തം കാര്യം നോക്കൂ" എന്ന് സം​ഗീതസംവിധായകൻ ​ഗോപി സുന്ദർ. "ഇത് എന്റെ ജീവിതമാണ്" എന്ന് കുറിച്ച് പങ്കുവച്ച ചിത്രത്തോടൊപ്പം ഹാ​ങ്ക് വില്ല്യംസിന്റെ "വൈ ഡോണ്ട് യൂ മൈൻഡ് യുവർ ഓൺ ബിസിനസ്...." എന്ന പാട്ടാണ് ചേർത്തിരിക്കുന്നത്. അമൃത സുരേഷുമായി വേർപിരിഞ്ഞ ​ഗോപി സുന്ദർ പുതിയ പ്രണയത്തിലാണെന്ന ചർച്ച സോഷ്യൽ മീഡിയയിൽ കൊഴുക്കുമ്പോഴാണ് ഇത്തരത്തിലൊരു പ്രതികരണം. 

പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന് കുറിച്ചുകൊണ്ട് ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് 2022ൽ ആണ് ​ഗോപി സുന്ദറും​ ​ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത്. പിന്നീട് ഒന്നിച്ച് സം​ഗീതപരിപാടികൾ നടത്തിയും മ്യൂസിക് വിഡിയോകൾ ചെയ്തും ഇരുവരും സജീവമായിരുന്നു. ഒരുമിച്ചുള്ള യാത്രകളും ജീവിതത്തിലെ സന്തോഷനിമിഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു. നിരവധി വിമർശനങ്ങൾ ഉയർന്നപ്പോഴും അതിനെല്ലാം കുറിക്കുകൊള്ളുന്ന മറുപടി നൽകിയാണ് ഇവർ നേരിട്ടത്. എന്നാലിതാ ഇപ്പോൾ അമൃതയും ​ഗോപിയും വേർപിരിഞ്ഞെന്നാണ് അഭ്യൂഹം. 

ഇടക്കാലത്ത് അമൃതയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ അപ്രത്യക്ഷമായതാണ് വേർപിരിയൽ ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ, കഴിഞ്ഞ മാസം ഒന്നിച്ചുള്ള ചിത്രം വീണ്ടും പങ്കുവച്ച് ​ഗോപി ഈ ചർച്ചകൾ അവസാനിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ​ഗായികയെ തിരഞ്ഞ് ​ഗോപി സുന്ദർ പോസ്റ്റിട്ടതും പിന്നാലെ മറ്റൊരു പെൺകുട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പ്രചരിച്ചതും അമൃതയുമായി അകന്നെന്ന വാർത്തകൾക്ക് ബലമേകി. ​ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുയ്ക്കുന്ന ഓരോ പോസ്റ്റുകൾക്കും താഴേ രൂക്ഷ വിമർശനമാണ് താരത്തിന് നേരിടേണ്ടിവരുന്നത്. ഇതിന് പിന്നാലെയാണ് ഇത് തന്റെ ജീവിതമാണെന്നും എല്ലാവരും സ്വന്തം കാര്യം നോക്കൂ എന്നും ​ഗോപി പ്രതികരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT