ഉസ്താദ് ഹോട്ടൽ പോസ്റ്റര്‍,ഗോപി സുന്ദര്‍ ഫേയ്സ്ബുക്ക്
Entertainment

'ഒരുപാട് ഓർമ്മകൾ തന്ന സിനിമയാണ് 'ഉസ്താദ് ഹോട്ടൽ', ശരിക്കും ആ പാട്ട് ചെയ്ത് വട്ടായിപ്പോയി': ഗോപി സുന്ദര്‍

മ്യൂസിക്കൽ സ്ക്രിപ്റ്റ് അനുസരിച്ച് വർക്ക് ചെയ്തിരിക്കുന്ന സിനിമയാണ് ഉസ്താദ് ഹോട്ടൽ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞന്മാരുടെ ലിസ്റ്റെടുത്തല്‍ അതില്‍ ഗോപി സുന്ദറിന് എപ്പോഴും ഒരു സ്ഥാനമുണ്ട്. അത്രയേറെ ഇഷ്ടമാണ് അദ്ദേഹത്തിന്‍റെ പാട്ടുകള്‍ ഏവര്‍ക്കും. ഇപ്പോള്‍ തന്റെ മ്യൂസിക് കരിയറിൽ അത്രയും ആസ്വദിച്ച് ചെയ്ത ഒരു സിനിമയാണ് ഉസ്താദ് ഹോട്ടൽ എന്ന് വെളുപ്പെടുത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ തന്ന സിനിമയാണിതെന്നും ​ഗോപി സുന്ദർ ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

' ഉസ്താദ് ഹോട്ടലിന്റെ മ്യൂസികിൽ എനിക്ക് ഒരുപാട് എക്സിപിരിമെന്‍റുകൾ ചെയ്യാൻ കഴിഞ്ഞു. മ്യൂസിക്കൽ സ്ക്രിപ്റ്റ് അനുസരിച്ച് വർക്ക് ചെയ്തിരിക്കുന്ന സിനിമയാണ്. ഒരുപാട് ചിന്തിക്കുകയും ഒരുപാട് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്'.​ ഗോപി സുന്ദർ പറഞ്ഞു.'കോഴിക്കോട് ബീച്ചിന്റെ മുന്നിലുള്ള ഒരു അപ്പാർട്ട്മെന്റിലിരുന്നാണ് ഞാൻ വാതിലിൽ ആ വാതിലിൽ എന്ന പാട്ട് കംപോസ് ചെയ്യുന്നത്. സൗണ്ട് എനിക്ക് പ്രധാനമാണ്. സാധാരണ ടോണിൽ വരരുതെന്ന് ഉണ്ടായിരുന്നു. അങ്ങനെയാണ് ഹരിചരണിനെ കൊണ്ട് പാടിക്കുന്നത്. പുള്ളി മലയാളത്തിൽ പാടിയാൽ ശരിയാകുമോ എന്ന സംശയം ഒക്കെ ഉണ്ടായിരുന്നു. എന്തായാലും ട്രൈ ചെയ്യാം എന്ന് വിചാരിച്ചു. അദ്ദേഹം പാടിയിരിക്കുന്നത് പെർഫെക്ട് മലയാളത്തിൽ അല്ല. അതാണ് ആ പാട്ടിന്റെ ബ്യൂട്ടി. ആ പാട്ടിലെ ‘ചെഞ്ചുണ്ടിൽ’ എന്ന ഭാഗം പാടുന്നത് ‌‌ഞാനും ബാലുവും ചേർന്നാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

എനിക്ക് ശരിക്കും വട്ടായിരിക്കുമ്പോൾ ചെയ്ത പാട്ടാണ് ‘അപ്പങ്ങളെമ്പാടും’. അത് ഒരു പഴയ പാട്ടാണ്. റഫീക്ക് ഇക്ക ആ പാട്ട് എഴുതുമ്പോൾ ട്യൂൺ ഇല്ല. ട്രാൻസ് ഡിജെ മോഡിൽ ആക്കിയാലോ എന്ന് അൻ‍വർ റഷീദ് ചോദിച്ചു. വ്യത്യസ്തമായി എന്തും ചെയ്യാൻ ഞാൻ ഓക്കെയായിരുന്നു. വരികൾ എന്റെ മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു. പിന്നെ ഒരു ഷർട്ട് വാങ്ങാൻ പോയപ്പോൾ ഡ്രസ്സ് മാറ്റി കൊണ്ടിരിക്കുമ്പോഴാണ് ട്യൂൺ കിട്ടുന്നത്. ഒരു കയ്യിൽ ഷർട്ട് ഇട്ട് അപ്പോൾ തന്നെ അത് ഫോണിൽ റെക്കോർഡ് ചെയ്തു. പിറ്റേ ദിവസം പോയി പാട്ട് സെറ്റാക്കുകയായിരുന്നു. വ്യത്യസ്ത ബിജിഎം വേണമെന്നും അൻവർ എന്നോട് പറഞ്ഞിരുന്നു. അങ്ങനെയാണ് കർണാടിക് മ്യൂസിക് ഉപയോഗിച്ച് റോക്ക് മ്യൂസിക് രീതിയിൽ ചെയ്താലോ എന്ന് ആലോചിക്കുന്നത്. പിന്നീട് ചെയ്യുന്നതും. ചരണത്തിലുള്ള വരികളെല്ലാം റഫീക്ക കുറച്ച് കുറച്ച് എഴുതിവെച്ചതായിരുന്നു. അതെല്ലാം കൂട്ടിയാണ് ആ പാട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

In an online channel interview, music director Gopi Sundar opened up about his musical journey. In the interview, he explained that his favorite musical work is from the Malayalam film Ustad Hotel.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT