സംവിധായകനും നടനുമായ സാജിദ് യഹിയാ ഒരുക്കിയ മ്യൂസിക്കൽ വീഡിയോ 'കൺകൾ നീയേ' ശ്രദ്ധേയമാകുന്നു. പ്രണയത്തിന്റെ തീവ്രതയും വേർപാടിന്റെ വിങ്ങലും പ്രേക്ഷകരിലേക്കെത്തിക്കുകയാണ് കൺകൾ നീയേ. പിന്നണി ഗായിക ശ്രേയ രാഘവ് പാടി അഭിനയിച്ച ഈ ഗാനം മലയാളത്തിലും തമിഴിലുമായാണ് പുറത്തിറങ്ങിയത്.
നടി മഞ്ജു വാര്യരാണ് ഗാനത്തിന്റെ മലയാളം വേർഷൻ റിലീസ് ചെയ്തത്. തമിഴ് പതിപ്പ് റിലീസ് ചെയ്തത് തെന്നിന്ത്യൻ താരം റഹ്മാനാണ്. ഇതിനോടകം അരലക്ഷത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു.
ശ്രേയക്കൊപ്പം പുതുമുഖം അനസ് റഹ്മാനാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. സിനിമ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സി പി ഒറിജിനൽ റെക്കോർഡ്സ് ആണ് 'കൺകൾ നീയേ' നിർമിച്ചിരിക്കുന്നത്. മനം മയക്കുന്ന ദൃശ്യങ്ങളും മികച്ച മേക്കിങ്ങുമാണ് വിഡിയോ പ്രിയങ്കരമാക്കുന്നത്. അപൂർവം ചിലരെങ്കിലും ഊഹിച്ചേക്കാവുന്ന ട്വിസ്റ്റാണ് ക്ലൈമാക്‌സിൽ കാത്തിരിക്കുന്നത്.
മലയാളത്തിൽ വൈശാഖ് സുഗുണൻ, ലിങ്കു എബ്രഹാം എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സാജിദ് യഹിയയാണ്. ഗാനത്തിന്റെ തമിഴ് വരികൾ രചിച്ചിരിക്കുന്നത് ശിവ ഗംഗ. ഛായാഗ്രഹണം സോണി സെബാൻ, ആസിഫ് പാവ്.
എഡിറ്റിങ്ങ് അമൽ മനോജ്, പ്രോഗ്രാമിംഗ് സിബി മാത്യു അലക്‌സ്, മേക്കപ്പ് അനീഷ് സി ബാബു, സെക്കന്റ് യൂണിറ്റ് ക്യാമറ സാജൻ സെബാസ്റ്റ്യൻ, ആഷിഖ്, ഹിഷാം അൻവർ. പ്രൊഡക്ഷൻ ഡിസൈനർ ഷാഹിദ് മുഹമ്മദ്. വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ധീൻ, ഡി ഐ ആൻഡ് കളറിങ് സുജിത് സദാശിവൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates