ദൃശ്യം 2 ന്റെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷം നെയ്യാറ്റിൻകര ഗോപനായി ആറാടാനുള്ള ഒരുക്കത്തിലാണ് മോഹൻലാൽ. കഴിഞ്ഞ ദിവസമാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന് തുടക്കമായത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നെയ്യാറ്റിൻകര ഗോപൻ ഉപയോഗിക്കുന്ന വാഹനമാണ്. മോഹൻലാലിന്റെ പേരിനൊപ്പം മനസിൽ തെളിഞ്ഞുവരുന്ന മാന്ത്രിക നമ്പറിനൊപ്പം എത്തുന്ന ബെൻസ് കാറാണ് ആരാധകരുടെ മനസു കവരുന്നത്.
രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ മൈ ഫോൺനമ്പർ ഈസ് 2255 എന്ന ഡയലോഗിലൂടെ ഹിറ്റായ നമ്പറിലായിരിക്കും നെയ്യാറ്റിൻകര ഗോപന്റെ വാഹനമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 'കെഎല്വി 2255' എന്നതാണ് മുഴുവന് നമ്പര്. കറുത്ത നിറത്തിലുള്ള വിന്റേജ് ബെന്സ് കാറിലാണ് മോഹൻലാലിന്റെ പുതിയ അവതാരം എത്തുക. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില് പ്രത്യക്ഷപ്പെടുന്നത്.
സ്വദേശമായ നെയ്യാറ്റിന്കരയില് നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന് പാലക്കാട്ടെ ഒരു ഗ്രാമത്തില് എത്തുന്നതും തുടര് സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. നെയ്യാറ്റിന്കര ഗോപന്റെ ആറാട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. കോമഡിക്ക് പ്രാധാന്യമുള്ളതാണ് ചിത്രം. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില് നെടുമുടി വേണു, സായ് കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates