ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഹൃത്വിക്കിനൊപ്പം കണ്ടത് നടി സബ അസാദിനെ; ഇരുവരും പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍

നടിയും ഗായികയുമായ 32 കാരി സബ ആസാദാണ് ഹൃത്വിക്കിനൊപ്പം കണ്ട സുന്ദരി

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസം ഹൃത്വിക് റോഷന്റെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അജ്ഞാത സുന്ദരിക്കൊപ്പം കൈ പിടിച്ച് ഹോട്ടലില്‍ നിന്ന് ഇറങ്ങിവരുന്ന ഹൃത്വിക്കിനെയാണ് വിഡിയോയില്‍ കണ്ടത്. അതിനു പിന്നാലെ താരത്തിനൊപ്പമുണ്ടായിരുന്നത് കാമുകിയാണോ എന്ന ചോദ്യങ്ങളുയര്‍ന്നു. നടി സബ അസാദാണ് ഹൃത്വിക്കിനൊപ്പമുണ്ടായിരുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ആരാണ് സബ അസാദ്?

നടിയും ഗായികയുമായ 32 കാരി സബ ആസാദാണ് ഹൃത്വിക്കിനൊപ്പം കണ്ട സുന്ദരി. 2008ല്‍ ദില്‍ കബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് സബ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2021ല്‍ പുറത്തിറങ്ങിയ ഫീല്‍സ് ലൈക് ഇഷ്‌ക് ആയിരുന്നു താരം അവസാനം അഭിനയിച്ച സിനിമ. ഇതിനോടകം അഞ്ച് സിനിമകളിലാണ് സബ അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഗായികയും ലിറിസിസ്റ്റുമാണ് സബ. ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ എണ്‍പതിനായിരത്തില്‍ അധികം ഫോളോവേഴ്‌സുണ്ട്. 

ഹൃത്വിക് റോഷനൊപ്പം ആദ്യമായാണ് സബ കാമറയ്ക്കു മുന്‍പില്‍ എത്തുന്നത്. എന്നാല്‍ ഇരുവരും കുറച്ചുനാളായി ബന്ധത്തിലാണെന്ന് താരവുമായി അടുപ്പമുള്ളവര്‍ സ്ഥിരീകരിച്ചതായാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യക്തി ബന്ധങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാണ് ഹൃത്വിക് ആഗ്രഹിക്കുന്നതെന്നും ഇരുവരും മികച്ച ജോഡികളാകുമെന്നുമാണ് പറഞ്ഞത്. 

മുംബൈയിലെ പ്രമുഖമായ ജാപ്പനീസ് ഹോട്ടല്‍ ഡിന്നര്‍ ഡേറ്റിന് എത്തിയ ഹൃത്വിക്കും സബയുമാണ് പാപ്പരാസികളുടെ കണ്ണില്‍ പതിഞ്ഞത്. ഭക്ഷണം കഴിച്ചതിനു ശേഷം യുടെ കൈപിടിച്ച് പുറത്തേക്ക് ഇറങ്ങി കാറില്‍ കയറുന്ന ഹൃത്വിക്കിനെയാണ് വിഡിയോയില്‍ കാണുന്നത്. വിഡിയോ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. 

2014ല്‍ വിവാഹമോചനം

2000ലാണ് ഹൃത്വിക് റോഷനും സൂസ്സന്നെ ഖാനും വിവാഹിതരാവുന്നത്. 2014ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. മാതൃകാ ദമ്പതികളായിരുന്ന ഇവരുടെ വേര്‍പിരിയല്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. തമിഴില്‍ സൂപ്പര്‍ഹിറ്റായ വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍. സെയ്ഫ് അലി ഖാനാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT