'സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം'; നാദിര്‍ഷയ്ക്ക് ലൈക്ക്  
Entertainment

'സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം'; നാദിര്‍ഷയ്ക്ക് ലൈക്ക്

പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സംഗീതജ്ഞന്‍ രമേശ് നാരായണ്‍ ആസിഫ് അലിയെ അപമാനിച്ചു എന്ന വിവാദത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ. ആസിഫ് അലിയെ പൊതുവേദിയില്‍ വച്ച് അപമാനിക്കുന്ന തരത്തിലെ പെരുമാറ്റമായിരുന്നു രമേശ് രമേഷ് നാരായണന്റേത് എന്ന് സോഷ്യല്‍ മീഡിയയില്‍ പരക്കെ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് നാദിര്‍ഷ രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നാദിര്‍ഷയുടെ പ്രതികരണം. 'സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം' എന്ന് നാദിര്‍ഷ കുറിച്ചു. നിരവധിയാളുകളാണ് പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'മനോരഥങ്ങളു'ടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍ നിന്നും രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ മടി കാണിക്കുകയും പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍ നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിന് കൈമാറി. തുടര്‍ന്ന് ജയരാജ് രമേശിന് പുരസ്‌കാരം നല്‍കുകയായിരുന്നു.

പുരസ്‌കാരം സ്വീകരിക്കുന്നത് മാത്രമല്ല, ആസിഫ് അലിയോട് സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണന്‍ തയ്യാറായില്ലെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണനില്‍ നിന്ന് ഉണ്ടായതെന്നും സംഭവത്തില്‍ മാപ്പ് പറയണമെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT