നാഗ ചൈതന്യയും ശോഭിതയും ഇൻസ്റ്റ​ഗ്രാം
Entertainment

മുത്തച്ഛന്റെ ഓർമകളെ സാക്ഷിയാക്കി താലിക്കെട്ട്; നാഗ ചൈതന്യ - ശോഭിത വിവാഹത്തിന്റെ വിവരങ്ങൾ പുറത്ത്

ഇരുവരുടേയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹചടങ്ങുകൾ നടക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം വാർത്തകളിലിടം നേടിയിരുന്നു. ഇപ്പോഴിതാ താരവിവാഹത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഡിസംബർ 4 ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് താരവിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹചടങ്ങുകൾ നടക്കുക.

അന്നപൂർണ സ്റ്റുഡിയോസുമായി അക്കിനേനി കുടുംബത്തിന് ഒരു വൈകാരിക ബന്ധവുമുണ്ട്. നാ​ഗാർജുനയുടെ അച്ഛൻ അക്കിനേനി നാഗേശ്വര റാവു സ്ഥാപിച്ച സ്റ്റുഡിയോ ആണിത്. മുത്തച്ഛന്റെ അനു​ഗ്രഹം തേടിയാണ് നാ​ഗ ചൈതന്യ ഇവിടെ വച്ചു തന്നെ വിവാഹം കഴിക്കണമെന്ന് ആ​ഗ്രഹിക്കുന്നതെന്നും അക്കിനേനി കുടുംബവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചു.

തെലുങ്ക് ആചാരപ്രകാരം പരമ്പരാ​ഗത രീതിയിലായിരിക്കും വിവാഹം. എന്നാൽ വിവാഹ സമയം ഇതുവരെ പുറത്തുവന്നിട്ടില്ല. അടുത്തിടെ വിവാഹാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ​ഗോധുമ റായ് പശുപു ദഞ്ചതം ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ശോഭിത പങ്കുവച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി