Naga Chaitanya, Sobhita Dhulipala വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'ഇൻസ്റ്റ​ഗ്രാമിൽ ചാറ്റ് ചെയ്തു, പിന്നീട് കണ്ടുമുട്ടി'; ശോഭിതയുമായുള്ള പ്രണയത്തെക്കുറിച്ച് നാ​ഗ ചൈതന്യ

ഞങ്ങൾ ഇൻസ്റ്റഗ്രാമിലാണ് കണ്ടുമുട്ടിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ വർഷം ഡിസംബറിലാണ് നടൻ നാ​ഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായത്. നാഗ ചൈതന്യയുടെ മുത്തശ്ശനും നടനുമായ അക്കിനേനി നാഗേശ്വര റാവു സ്ഥാപിച്ച കുടുംബ സ്ഥാപനമായ അന്നപൂർണ സ്റ്റുഡിയോസിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ശോഭിതയുമായുള്ള തന്റെ പ്രണയം ആരംഭിച്ചതിനെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ജഗപതി ബാബുവിന്റെ ടോക്ക് ഷോയായ 'ജയമ്മു നിശ്ചയമ്മു രാ'യിൽ അതിഥിയായി എത്തിയപ്പോഴാണ് നാഗ ചൈതന്യ തൻ്റെ പ്രണയകഥ വെളിപ്പെടുത്തിയത്. ശോഭിതയെ താൻ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണെന്ന് നാഗചൈതന്യ പറഞ്ഞു. "ഞങ്ങൾ ഇൻസ്റ്റഗ്രാമിലാണ് കണ്ടുമുട്ടിയത്. എൻ്റെ പങ്കാളിയെ അവിടെ വെച്ച് കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല.

എനിക്ക് അവളുടെ വർക്കുകളെക്കുറിച്ച് അറിയാമായിരുന്നു. ഒരു ദിവസം, എൻ്റെ ക്ലൗഡ് കിച്ചണായ 'ഷോയു'വിനെക്കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടപ്പോൾ, അവൾ ഒരു ഇമോജി കമൻ്റ് ചെയ്തു. ഞാൻ അവളുമായി ചാറ്റ് ചെയ്യാൻ തുടങ്ങി, അതിനുശേഷം ഞങ്ങൾ കണ്ടുമുട്ടി.- നാ​ഗ ചൈതന്യ പറഞ്ഞു.

ഷോയിലെ റാപ്പിഡ് ഫയർ റൗണ്ടിൽ, ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യം പറയാൻ ജഗപതി ബാബു ആവശ്യപ്പെട്ടപ്പോൾ "ശോഭിത, എൻ്റെ ഭാര്യ!" എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി. അതേസമയം വിവാഹത്തിന് ശേഷം വൻ തോതിലുള്ള സൈബർ ആക്രമണവും ദമ്പതികൾ നേരിട്ടിരുന്നു.

ശോഭിതയെ വിവാഹം കഴിക്കുന്നതിന് മുൻപ് സാമന്തയെ ആണ് നാ​ഗ ചൈതന്യ വിവാ​ഹം കഴിച്ചത്. 2021ലാണ് ഇരുവരും വേർപിരിയുന്നത്. തണ്ടേൽ ആണ് നാ​ഗ ചൈതന്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ചിത്രം പരാജയമായി മാറിയിരുന്നു.

Cinema News: Naga Chaitanya opens up his love with Sobhita Dhulipala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT