Naga Chaitanya  ഇന്‍സ്റ്റഗ്രാം
Entertainment

'സത്യസന്ധമായ തെരഞ്ഞെടുപ്പ് നടത്തിയാല്‍...'; സാമന്തയുടെ വിവാഹത്തിന് പിന്നാലെ നാഗ ചൈതന്യ ; വജ്രത്തെ വിട്ടുകളഞ്ഞുവെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് നടി സാമന്ത വിവാഹിതയായത്. സംവിധായകന്‍ രാജ് നിദിമോരുവിനെയാണ് സാമന്ത വിവാഹം കഴിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.

ഇതിനിടെ സാമന്തയുടെ മുന്‍ഭര്‍ത്താവും നടനുമായ നാഗ ചൈതന്യ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. തന്റെ വെബ് സീരീസായ ദൂതയുടെ രണ്ടാം വര്‍ഷത്തെക്കുറിച്ചുള്ള നാഗ ചൈതന്യയുടെ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ വാക്കുകളെ സാമന്തയുടെ വിവാഹത്തോട് ബന്ധപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയ വായിച്ചെടുക്കുന്നത്.

''ഒരു അഭിനേതാവ് എന്ന നിലയില്‍ നിങ്ങള്‍ സത്യസന്ധവും ക്രിയാത്മകവുമായ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍, അതിന് നിങ്ങളുടെ ഏറ്റവും മികച്ചത് തന്നെ നല്‍കുകയാണെങ്കില്‍, ആളുകളുമായി കണക്ട് ചെയ്യാനാകുമെന്ന് കാണിച്ചു തന്ന ഷോയാണ് ദൂത. അവര്‍ ആ ഊര്‍ജ്ജ്വം ഉള്‍ക്കൊള്ളുകയും തിരികെ നല്‍കുകയും ചെയ്യും. നന്ദി. ദൂതയുടെ രണ്ട് വര്‍ഷം. ഇത് സാധ്യമാക്കിയ ടീമിന് സ്‌നേഹം'' എന്നായിരുന്നു നാഗ ചൈതന്യയുടെ കുറിപ്പ്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. ചായ് എടുത്ത തീരുമാനത്തിനുള്ളതാണ് ഇത്, സാമന്ത എടുത്ത തീരുമാനത്തിനുള്ളതാണിത്, നിങ്ങള്‍ നഷ്ടപ്പെടുത്തിയത് വജ്രമായിരുന്നു എന്നാണ് ഒരു കമന്റ്. വജ്രം നഷ്ടപ്പെടുത്തിയ ശേഷമുള്ള മുഖം, സാമന്തയുടെ കല്യാണത്തിന് പിന്നാലെ ഈ വാക്കുകള്‍ പോസ്റ്റ് ചെയ്യണമെങ്കില്‍ ഇയാള്‍ എത്ര അസ്വസ്ഥനായിരിക്കണം എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സാമന്തയും നാഗ ചൈതന്യയും പിരിയുന്നത്. 2017 ല്‍ വിവാഹം കഴിച്ച ഇരുവരും 2021 ല്‍ പിരിഞ്ഞു. തങ്ങള്‍ എന്തുകൊണ്ട് പിരിഞ്ഞുവെന്ന് ഇരുവരും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു സാമന്തയും നാഗ ചൈതന്യയും. ആരാധകരെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ഇരുവരുടേതും. നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു.

Naga Chaitanya posts about honest choices. Social media connects it to Samantha's wedding with Raj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂടുതല്‍ കുരുക്കിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; ഡിജിപിക്ക് കൈമാറി കെപിസിസി

കുട്ടികൾക്ക് ഈ ഒറ്റ കാര്യം മാത്രം മതി, അതെല്ലാം മാറ്റിമറിക്കുന്നു; കുട്ടികളുടെ സ്വഭാവ മാറ്റത്തെ കുറിച്ചുള്ള പുതിയ പഠനം പറയുന്ന കാര്യങ്ങൾ

ചിരിപ്പിച്ച് അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും; 'ഖജുരാഹോ ഡ്രീംസ്' ടീസർ

കാമറ പ്രേമിയാണോ?, വിവോയുടെ എക്‌സ്300 സീരീസ് വിപണിയില്‍; 75,000 രൂപ മുതല്‍ വില, അറിയാം ഫീച്ചറുകള്‍

മാരുതിയുടെ ആദ്യ ഇവി ഇന്ന്, ഇ- വിറ്റാര വരുന്നത് മൂന്ന് വകഭേദങ്ങളില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT