Gibin Gopinath, Mammootty
Gibin Gopinath, Mammoottyവിഡിയോ സ്ക്രീൻഷോട്ട്‌‌‌

'നടന്നു പോകുമ്പോള്‍ നമ്മു‌ടെ മുന്നിൽ വന്നു വീഴുന്ന പഴങ്ങളെപ്പോലെ'; ജിബിൻ ​ഗോപിനാഥിനെക്കുറിച്ച് മമ്മൂ‌ട്ടി

‘ഡീയസ് ഈറെ’ എല്ലാവരും കണ്ടതാണല്ലോ, പൊളിച്ചി‌ട്ടില്ലേ ഇയാൾ?.
Published on

ഡീയസ് ഈറെ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിയിരിക്കുകയാണ് നടൻ ജിബിൻ ​ഗോപിനാഥ്. മമ്മൂട്ടി ചിത്രം കളങ്കാവലിലും ജിബിൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കളങ്കാവൽ പ്രൊമോഷനിടെ ജിബിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

നമ്മൾ നടന്നു പോകുമ്പോൾ നമ്മു‌ടെ മുന്നിൽ വന്നു വീഴുന്ന പഴങ്ങളെപ്പോലെയാണ് ജിബിൻ ഗോപിനാഥ് എന്നാണ് മമ്മൂട്ടി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്. നമ്മൾ നടന്നു പോകുമ്പോൾ വഴിയിൽ നിന്ന് ചില പ്രത്യേക പഴങ്ങൾ കിട്ടാറില്ലേ, അത്തരത്തിൽ കിട്ടുന്ന ഒരു നടനാണ് ഇയാൾ.

Gibin Gopinath, Mammootty
'നേരത്തേ പ്രഖ്യാപിച്ച സിനിമയല്ല, ഇത് പുതിയ കഥ'; മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രത്തെപ്പറ്റി നിര്‍മാതാവ്

‘ഡീയസ് ഈറെ’ എല്ലാവരും കണ്ടതാണല്ലോ, പൊളിച്ചി‌ട്ടില്ലേ ഇയാൾ?. ഇതിൽ കൂടുതൽ എന്ത് വേണം. ഒരു പരസ്യ ചിത്രത്തിലൂടെയാണ് ഞാൻ ആദ്യമായി ഇയാളെ ശ്രദ്ധിക്കുന്നത്. അതിൻ്റെ കഥ എന്താണെന്ന് ഇയാൾ തന്നെ പറയും. ഒടുവിൽ എൻ്റെ കൂടെ ‘കളങ്കാവലി’ലും അഭിനയിച്ചു.”- മമ്മൂട്ടി പറഞ്ഞു.

Gibin Gopinath, Mammootty
പൊട്ടാതെ വിദ​ഗ്ധമായി ക‌ട്ട് ചെയ്തെടുത്ത വജ്രം! പണിതത് ​ഏഥൻസിൽ; വിസ്മയമായി സാമന്തയുടെ ഒന്നരക്കോ‌ടിയുടെ വിവാഹമോതിരം

മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ‘കളങ്കാവൽ’ ചിത്രം ഡിസംബർ 5 ന് റിലീസിനൊരുങ്ങുകയാണ്. നവാഗതനായ ജിതിൻ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിഷ്‍ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥയൊരുക്കിയ ‘കളങ്കാവൽ’, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

Summary

Cinema News: Actor Mammootty about Gibin Gopinath.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com