'നേരത്തേ പ്രഖ്യാപിച്ച സിനിമയല്ല, ഇത് പുതിയ കഥ'; മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രത്തെപ്പറ്റി നിര്‍മാതാവ്
തുരടും നേടിയ വന്‍ വിജയത്തിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും കൈകോര്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രത്തിന്റെ സംവിധായകനായ തരുണ്‍ മൂര്‍ത്തിയെ പ്രഖ്യാപിച്ചത്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ച ഓസ്റ്റിന്‍ സംവിധായകനായ ചിത്രമാണിതെന്നും ഓസ്റ്റിനെ മാറ്റി പകരം തരുണിനെ കൊണ്ടു വന്നതാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആഷിഖ് ഉസ്മാന്‍. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് പുതിയ കഥയാണെന്നാണ് ആഷിഖ് ഉസ്മാന്‍ പറയുന്നത്. റിപ്പോര്‍ട്ടറിനോടായിരുന്നു നിര്‍മാതാവിന്റെ പ്രതികരണം. ഓസ്റ്റിന്‍ സിനിമയുടെ തിരക്കഥ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ തങ്ങള്‍ തൃപ്തരായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
''നേരത്തെ ഓസ്റ്റിനെ സംവിധായകനായി പ്രഖ്യാപിച്ച സിനിമയല്ല മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം. ഇതൊരു പുതിയ കഥയാണ്. ഓസ്റ്റിന്‍ ചിത്രത്തിന്റെ തിരക്കഥ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് വര്‍ക്കായില്ല. അങ്ങനെയിരിക്കെയാണ് രതീഷ് ഞങ്ങളോട് മറ്റൊരു കഥ പറയുന്നത്. ആ കഥയാണ് ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ നേരത്തെ പ്രഖ്യാപിച്ച ടോര്‍പിഡോയുടെ ഷൂട്ടിങ് ഈ മോഹന്‍ലാല്‍ സിനിമയ്ക്ക് ശേഷം തുടങ്ങും'' എന്നാണ് ആഷിഖ് ഉസ്മാന്‍ പറയുന്നത്.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥയെഴുതുന്നത് രതീഷ് രവിയാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സും മോഹന്‍ലാലും ഇതാദ്യമായിട്ടാണ് കൈ കോര്‍ക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കിയ തുടരും വിജയമായി മാറിയിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു തുടരും. അതുകൊണ്ട് തന്നെ ഈ കോമ്പോ വീണ്ടും വരുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.
ടോര്‍പിഡോയായിരുന്നു തരുണിന്റേതായി നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ നസ്ലെന്‍, അര്‍ജുന്‍ ദാസ്, ഗണപതിയെന്നിവരുമുണ്ട്. ഇതിനിടെ ഓപ്പറേഷന്‍ ജാവയുടെ രണ്ടാം ഭാഗമായ ഓപറേഷന്‍ കംബോഡിയയും തരുണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ്, ബിനു പപ്പു, അലക്‌സാണ്ടര്‍ പ്രശാന്ത്, ഇര്‍ഷാദ് അലി എന്നിവര്‍ തിരികെ വരുമ്പോള്‍ രണ്ടാം ഭാഗത്തില്‍ പൃഥ്വിരാജുമുണ്ടാകും.
Mohanlal-Tharun Moorthy movie has different story. Producer says they drop Austin movie because the didn't like the final script.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

